FASHION

ത്രെഡ് ചെയ്യേണ്ട, പുരികം അതിമനോഹരമായി വളരും; ഈ വിദ്യ പരീക്ഷിച്ച് നോക്കൂ

പ്രതീകാത്മക ചിത്രം

കട്ടിയുള്ള പുരികങ്ങൾ ഇഷ്‌ടപ്പെടാത്തവരായി ആരുംതന്നെയുണ്ടാകില്ല. പണ്ടുകാലത്ത് കട്ടി കുറഞ്ഞ പുരികങ്ങളായിരുന്നു ട്രെൻഡെങ്കിൽ ഇപ്പോൾ അങ്ങനെയല്ല. നല്ല കറുത്ത കട്ടിയുള്ള പുരികങ്ങളാണ് സിനിമാ താരങ്ങൾക്ക് പോലുമുള്ളത്. കട്ടിയുള്ള പുരികം നിങ്ങളുടെ മുഖത്തിന് പ്രത്യേക ഭംഗി തരാൻ സഹായിക്കും. സ്വാഭാവികമായി പുരികത്തിന് കട്ടിയില്ലാത്തവർ വിഷമിക്കേണ്ട. ചുരുങ്ങിയ ദിവസത്തിനുള്ളിൽ തന്നെ പുരികം കട്ടിയാക്കാം. ഇതിനായി വീട്ടിൽ തന്നെ ചെയ്യാവുന്ന ചില എളുപ്പമാർഗങ്ങൾ അറിയാം.

ബദാം എണ്ണ

മുടിക്കും ചർമത്തിനും ഏറെ ഗുണം ചെയ്യുന്നതാണ് ബദാം എണ്ണ അഥവാ ആൽമണ്ട് ഓയിൽ. പുരികം നന്നായി വളരാൻ മാത്രമല്ല, ചർമത്തിലെ കരിവാളിപ്പും സ്‌ട്രെച്ച് മാർക്കുകളും മാറാനും ബദാം എണ്ണ നല്ലതാണ്. രണ്ട് ടേബിൾസ്‌പൂൺ ബദാം എണ്ണ ഡബിൾ ബോയിൽ ചെയ്യുക. ഇളം ചൂടോടെ പുരികത്തിൽ പുരട്ടുക. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഇങ്ങനെ ചെയ്യുന്നതാണ് നല്ലത് രാവിലെ കഴുകി കളയാം.

കറ്റാർവാഴ ജെൽ

താരൻ, ചൊറിച്ചിൽ പോലുള്ള പ്രശ്‌നങ്ങൾ വേഗത്തിൽ മാറാൻ സഹായിക്കുന്ന ഒന്നാണ് കറ്റാർവാഴ ജെൽ. കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ നാച്വറലായ കറ്റാർവാഴ ജെല്ലാണ് കൂടുതൽ ഫലപ്രദം. കറ്റാർവാഴ ജെൽ പുരികത്തിൽ പുരട്ടി 30 മിനിട്ട് വച്ചശേഷം ഇളംചൂടുവെള്ളത്തിൽ കഴുകി കളയാവുന്നതാണ്.

നാരങ്ങാനീര്

താരൻ മാറ്റാനും പുരികം നന്നായി വളരാനും മികച്ച പരിഹാരമാണ് നാരങ്ങ. നാരങ്ങാ നീരിനൊപ്പം വെളിച്ചെണ്ണയോ കറ്റാർവാഴ ജെല്ലോ ചേർത്ത് നേർപ്പിച്ച ശേഷം പുരികത്തിൽ പുരട്ടുക. 30 മിനിട്ട് അല്ലെങ്കിൽ ഒരു മണിക്കൂർ വച്ചശേഷം കഴുകി കളയാവുന്നതാണ്.

English Summary

The article provides natural remedies for achieving thicker eyebrows, a popular beauty trend. It recommends applying warm almond oil before sleep to stimulate growth. Another suggestion is using aloe vera gel, left on for 30 minutes. Additionally, diluted lemon juice, mixed with coconut oil or aloe vera gel, can be applied for 30 to 60 minutes to enhance eyebrow density.
RELATED TOPICS: EYEBROW GROWTH, NATURAL EYEBROW CARE, THICK EYEBROWS, EYEBROW BEAUTY TIPS, PURIKAM VALARAN TIPS


Health ⏭️

Back to top button