LIFESTYLE

വീട്ടിലെ രണ്ട് സാധനങ്ങൾ മതി, പണച്ചെലവില്ലാതെ ഫ്രിഡ്‌ജിലെ ദുർഗന്ധമകറ്റാം


fridge

ആഹാരം പെട്ടെന്ന് കേടായിപ്പോകാതെ സൂക്ഷിക്കാൻ സഹായിക്കുന്ന ഒന്നാണ് ഫ്രിഡ്‌ജ്. ഇതില്ലാത്ത വീടുകൾ കുറവായിരിക്കും. എന്നാൽ ശരിയായി സൂക്ഷിച്ചില്ലെങ്കിൽ ഫ്രിഡ്‌ജ് ഒരു തലവേദനയാകാറുമുണ്ട്. വൃത്തിയായും അണുവിമുക്തമായും ഫ്രിഡ്‌ജ് സൂക്ഷിക്കേണ്ടത് പ്രധാനമാണ്. കൃത്യമായ സമയത്ത് പഴകിയ ആഹാരങ്ങളും പഴങ്ങളും പച്ചക്കറികളും ഫ്രിഡ്‌ജിൽ നിന്ന് മാറ്റിയില്ലെങ്കിൽ ദുർഗന്ധമുണ്ടാകുന്നതിന് കാരണമാകും. മാത്രമല്ല, ഭക്ഷണത്തിന്റെ ഗുണനിലവാരത്തെയും ബാധിക്കും. ഫ്രിഡ്‌ജിലെ ദുർഗന്ധമകറ്റാനും വൃത്തിയായി സൂക്ഷിക്കാനും ചില പൊടിക്കൈകൾ പരീക്ഷിക്കാം.

ഒരു കപ്പ് വെള്ളം, കുറച്ച് വാഷിംഗ് ലിക്വിഡ്, ഒരു കപ്പ് വെള്ള വിനാഗിരി എന്നിവയെടുത്ത് നന്നായി യോജിപ്പിക്കണം. ഇത് ഒരു സ്‌പ്രേ ബോട്ടിലേയ്ക്ക് മാറ്റാം. ഫ്രിഡ്‌ജിലെ സാധനങ്ങൾ മാറ്റിയതിനുശേഷം ഈ മിശ്രിതം സ്‌പ്രേ ചെയ്ത് ഒരു കോട്ടൺ തുണികൊണ്ട് നന്നായി തുടച്ചെടുക്കാം. അഴുക്കും പൊടിയും ദുർഗന്ധവുമെല്ലാം മാറികിട്ടും.

പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ ഭക്ഷണം ഫ്രിഡ്ജിലേക്ക് മാറ്റണം. കൂടുതൽ സമയം ഭക്ഷണം സാധാരണ താപനിലയിൽ ഇരിക്കുന്നത് ബാക്ടീരിയകൾ വേഗത്തിൽ പെരുകാൻ കാരണമാകും. എന്നാൽ ചൂടുള്ള ഭക്ഷണം ഉടനെ ഫ്രിഡ്ജിൽ വയ്ക്കരുത്. തണുത്തശേഷം മാത്രമേ ഇവ മാറ്റാവൂ. ബാക്കി വന്ന ഭക്ഷണം എപ്പോഴും വൃത്തിയുള്ളതും വായുകടക്കാത്തുമായ പാത്രങ്ങളിൽ വേണം സൂക്ഷിക്കാൻ. ഇത് ഫ്രിഡ്ജിലെ മറ്റ് ഭക്ഷണങ്ങളിൽ നിന്ന് ബാക്ടീരിയകൾ ഇതിലേയ്ക്ക് എത്തുന്നത് തടയും.

English Summary

Proper refrigerator maintenance ensures food preservation and hygiene. Tips include regularly removing old items and cleaning with a water, washing liquid, and vinegar solution to prevent odors. For food safety, refrigerate cooled cooked food promptly and store leftovers in airtight containers. This prevents bacterial growth and maintains food quality effectively.


News ⏭️

Back to top button