NEWS

പലരും ഓഹരി വിപണിയിൽ ബുദ്ധിമുട്ടുന്നത് എന്തുകൊണ്ട്? റിസ്ക് ഇഷ്ടപ്പെടാത്തതു കൊണ്ടോ? ‘മാർക്കറ്റ് ക്യാപ് ട്രാപ്പിൽ’ വീഴല്ലേ!


പല നിക്ഷേപകരും ഓഹരി വിപണിയിൽ ബുദ്ധിമുട്ടുന്നത് അവർക്ക് റിസ്‌ക് ഇഷ്ടപ്പെടാത്തതുകൊണ്ടല്ല. മറിച്ച് തെറ്റായ തീരുമാനങ്ങൾ എടുക്കുന്നതിനാലാണ്. വിപണിമൂല്യം അഥവാ മാർക്കറ്റ് ക്യാപ് അടിസ്ഥാനത്തിലുള്ള ആസ്തി വിഹിതം നിശ്ചയിക്കൽ തന്നെ ഉദാഹരണം. അതായത് ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിൽ എത്ര ശതമാനം വീതം നിക്ഷേപിക്കണം എന്ന തീരുമാനം.ഇത് ലളിതമായ കാര്യമാണെന്ന് തോന്നാം. പക്ഷേ, പ്രായോഗികമായി അത് വളരെ സങ്കീർണമാണ്. ലാർജ് ക്യാപ് ഓഹരികൾ നല്ല നേട്ടം നൽകുമ്പോൾ അവയിൽ കൂടുതൽ നിക്ഷേപിക്കുന്നതാണ് സുരക്ഷിതമെന്ന് തീരുമാനിക്കും. അതേസമയം മിഡ്, സ്മോൾ ക്യാപ് ഓഹരികൾ കുതിച്ചുയരുമ്പോൾ അവസരം നഷ്ടപ്പെടുമോ എന്ന ഭയത്താൽ (FOMO) അവയിലെ നിക്ഷേപം വർധിപ്പിക്കാൻ ശ്രമിക്കും. ട്രെൻഡ് തീരും തീരുമാനം പാളും.ഫ്ലക്സിക്കുണ്ട് ഈ മികവുകൾ


Fashion ⏭️

Back to top button