BUSINESS
യുപിഐയില്‍ ‘NFC’ മാജിക്ക്; പേയ്‌മെന്റുകള്‍ക്ക് പിന്‍ നമ്പറും ഇന്റര്‍നെറ്റും വേണ്ട, വമ്പന്‍ അപ്‌ഡേറ്റുമായി എന്‍പിസിഐ

NPCI NFC UPI Update: കടകളില്‍ പണമടയ്ക്കുമ്പോള്‍ റേഞ്ച് ഇല്ലാത്തത് കാരണം യുപിഐ (UPI) പേയ്മെന്റുകള്‍ തടസപ്പെടുന്ന പ്രശ്‌നത്തിന് ശാശ്വത പരിഹാരവുമായി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI). തിരക്കിട്ട് പേയ്‌മെന്റുകള്‍ ചെയ്യുമ്പോള്‍ ഫോണില്‍ റേഞ്ചില്ലാതെ കുടുങ്ങിയ അനുഭവം നിങ്ങള്‍ക്കുമുണ്ടോ? എങ്കില്‍ ഇനി അങ്ങനെ ഉണ്ടാകുകയില്ല. നെറ്റ്വര്‍ക്ക് ഇല്ലാത്ത സ്ഥലങ്ങളിലും ഇനി നിങ്ങളുടെ ഡിജിറ്റല്‍ ഇടപാടുകള്‍ തടസം കൂടാതെ നടത്താന്‍ സാധിക്കും. ഇന്റര്‍നെറ്റോ, പിന്‍ നമ്പറോ ഇല്ലാതെ ഫോണ്‍ വെറുതെ ടാപ്പ് ചെയ്ത് പേയ്‌മെന്റ് പൂര്‍ത്തീകരിക്കാന്‍ സഹായിക്കുന്ന യുപിഐയുടെ ഓഫ്‌ലൈന്‍ ഫീച്ചറിനെ പറ്റിയാണ് പറയുന്നത്. 2000 രൂപ വരെയുള്ള പേയ്‌മെന്റുകളാകും ഇങ്ങനെ ചെയ്യാന്‍ സാധിക്കുക. എന്‍പിസിഐയുടെ പുതിയ അപ്‌ഡേറ്റുകള്‍ അറിയാം. യുപിഐയില്‍ എന്‍എഫ്‌സി മാജിക്ക് നിങ്ങളുടെ ഫോണിലെ എന്‍എഫ്‌സി (NFC) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ സേവനം പ്രവര്‍ത്തിക്കുന്നത്. ഫോണില്‍ എന്‍എഫ്‌സി (Near Field Communication) ലഭ്യമാണെങ്കില്‍ മാത്രമേ ഈ ഓഫ്‌ലൈന്‍ പേയ്‌മെന്റ് ഓപ്ഷന്‍ ഉപയോഗിക്കാന്‍ കഴിയൂ. കൂടാതെ നിങ്ങളുടെ ഫോണില്‍ യുപിഐ ലൈറ്റ് ( UPI Lite ) വാലറ്റും സജ്ജീകരിച്ചിരിക്കണം. ഇത് നിങ്ങള്‍ ഫോണില്‍ ഇന്റര്‍നെറ്റ് ഉള്ളപ്പോള്‍ തന്നെ ചെയ്യേണ്ടതുണ്ട്. കൂടാതെ യുപിഐ ലൈറ്റ് വാലറ്റിലേക്ക് ആവശ്യമായ പണം ചേര്‍ത്തിരിക്കുകയും വേണം. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇത്തരം ഇടപാടുകള്‍ക്ക് പിന്‍ നമ്പറിന്റെ ആവശ്യം പോലുമില്ല. പണമടയ്ക്കാനായി കടകളിലെ പിഒഎസ് (PoS) മെഷീനുകളില്‍ ഫോണ്‍ വെറുതെ ഒന്ന് ടാപ്പ് ചെയ്താല്‍ മതി. സുരക്ഷാ കാരണങ്ങളാല്‍ ഓഫ്ലൈന്‍ വഴി നിലവില്‍ ഒരു തവണ പരമാവധി 2000 രൂപ വരെ മാത്രമേ കൈമാറാന്‍ സാധിക്കൂ. പണമടയ്ക്കുമ്പോള്‍ പിഒഎസ് (PoS) മെഷീന്‍ ആ വിവരം സുരക്ഷിതമായി സേവ് ചെയ്ത് വെക്കും. പിന്നീട് ഫോണിലോ, പിഒഎസ് മെഷീനിലോ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാകുന്ന സമയത്ത് വിവരങ്ങള്‍ ബാങ്കിലേക്ക് പോവുകയും ഇടപാട് പൂര്‍ത്തിയാവുകയും ചെയ്യും. ഇത്തരത്തിലാണ് സേവനം പ്രവര്‍ത്തിക്കുന്നത്. നേട്ടം വലുത്ഗ്രാമപ്രദേശങ്ങളില്‍ ഈ സേവനത്തിന് വലിയ നേട്ടമാകും. നഗരങ്ങളിലും നെറ്റ്‌വര്‍ക്ക് ഡൗണ്‍ ആകുന്ന സമയങ്ങളില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ ഇത് സഹായിക്കും. വിമാനയാത്രകള്‍, ഭൂഗര്‍ഭ മെട്രോ സ്റ്റേഷനുകള്‍, ഇന്റര്‍നെറ്റ് തീരെ ലഭിക്കാത്ത ഗ്രാമങ്ങള്‍ എന്നിവിടങ്ങളില്‍ എല്ലാം യുപിഐ ലൈറ്റിന് സാധ്യതകള്‍ ഏറെയാണ്. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) അധികം വൈകാതെ തന്നെ ഈ സൗകര്യമുള്ള പിഒഎസ് മെഷീനുകളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുമെന്നാണ് അപ്‌ഡേറ്റുകള്‍ വ്യക്തമാക്കുന്നത്. ഗൂഗിള്‍ പേ (Google Pay), പേടിഎം (Paytm) തുടങ്ങിയ യുപിഐ ആപ്പുകളുമായി ചേര്‍ന്നാകും ഈ ഫീച്ചര്‍ അവതരിപ്പിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ കൂട്ടിച്ചേര്‍ക്കുന്നു.
Read News


