NEWS
പാൽ ഉൽപാദനം കൂട്ടാൻ കുത്തിവയ്പ്; ഡയറി ഫാമിൽ റെയ്ഡ്, 612 കുപ്പി നിരോധിത മരുന്നുകൾ പിടിച്ചെടുത്തു

താനെ ∙ മഹാരാഷ്ട്രയിലെ ഉൽഹാസ്നഗറിലെ ഡയറി ഫാമിൽ പൊലീസും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിൽ 612 കുപ്പി നിരോധിത ഓക്സിടോസിൻ മരുന്നുകൾ പിടിച്ചെടുത്തു. കന്നുകാലികളിൽ പാൽ ഉൽപാദനം വർധിപ്പിക്കുന്നതിനായി ഹോർമോണുകൾ നിയമവിരുദ്ധമായി കുത്തിവയ്ക്കുന്നതായി സംശയിക്കുന്നു. പ്രതിദിനം 250 ലിറ്ററിലധികം പാൽ വിൽക്കുന്ന ഫാമിലായിരുന്നു ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.റെയ്ഡിന്റെ ഭാഗമായി ഫാമിൽനിന്നും പിടിച്ചെടുത്ത 100 മില്ലി വീതമുള്ള ഓക്സിടോസിൻ കുപ്പികളിൽ നിർമാണ കമ്പനിയുടെ പേരോ മറ്റു വിവരങ്ങളോ ഉണ്ടായിരുന്നില്ല. ഇതിനുപിന്നിൽ അന്തർസംസ്ഥാന റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടോ എന്നും സംശയമുണ്ട്. അത്യാവശ്യമല്ലാത്ത സാഹചര്യങ്ങളിൽ ഓക്സിടോസിൻ പതിവായി നൽകുന്നത് നിരോധിച്ചിട്ടുണ്ട്. അത്തരം മൃഗങ്ങളുടെ പാൽ കഴിക്കുന്നത് മനുഷ്യർക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും. ഇത് കൂടാതെ സ്ഥിരമായി ഹോർമോൺ കുത്തിവയ്ക്കുന്നത് കന്നുകാലികൾക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും.
Fashion ⏭️


