NEWS

ഡോ.റാമിന്റെ ജാമ്യം: ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി


തിരുവനന്തപുരം ∙ കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി ആർ.എൽ.നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി ഡോ. റാമിനു ജാമ്യം ലഭിച്ച സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവിയിൽ നിന്ന് ആഭ്യന്തര മന്ത്രി റിപ്പോർട്ട് തേടി. കേസ് കൈകാര്യം ചെയ്യുന്നതിൽ ക്രൈംബ്രാഞ്ച് സംഘത്തിനു ഗുരുതര വീഴ്ചയുണ്ടായെന്ന ആക്ഷേപമുയർന്ന സാഹചര്യത്തിലാണു നടപടി.അറസ്റ്റിന്റെ കാരണങ്ങൾ പ്രതിയെ രേഖാമൂലം അറിയിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് റാമിനു കോടതി ജാമ്യം അനുവദിച്ചത്. നിതിൻ രാജിന്റെ മരണം അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് ഐജി അജീത ബേഗത്തിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘത്തെ (എസ്ഐടി) കഴിഞ്ഞ ദിവസം മന്ത്രി രമേശ് ചെന്നിത്തല ചുമതലപ്പെടുത്തിയിരുന്നു.


Fashion ⏭️

Back to top button