AUTO

ഹൈബ്രിഡുമായി ടാറ്റയും മഹീന്ദ്രയും; ഉടൻ വിപണിയിലെത്തുന്ന 7 എസ്‌യുവികൾ


വരും നാളുകള്‍ ഇന്ത്യയിലെ ഹൈബ്രിഡ് വാഹന വിപണിക്ക് പ്രതീക്ഷ നല്‍കുന്നവയാണ്. സ്‌ട്രോങ് ഹൈബ്രിഡ്, പ്ലഗ് ഇന്‍ ഹൈബ്രിഡ്, റേഞ്ച് എക്‌സ്റ്റെന്‍ഡര്‍ ഹൈബ്രിഡ് സാങ്കേതികവിദ്യകളുള്ള നിരവധി മോഡലുകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇന്ത്യന്‍ നിര്‍മാതാക്കളായ ടാറ്റയും മഹീന്ദ്രയുമൊന്നും ഹൈബ്രിഡ് മോഡലുകളില്‍ നിന്നും മുഖം തിരിച്ചു നില്‍ക്കുന്നില്ല. ടാറ്റയില്‍ നിന്നും മഹീന്ദ്രയില്‍ നിന്നും വിപണി കീഴടക്കാനെത്തുന്ന 7 ഹൈബ്രിഡ് എസ്‌യുവികളെ പരിചയപ്പെടാം.മഹീന്ദ്ര എക്‌സ്‌യുവി 7എക്‌സ്ഒ ഹൈബ്രിഡ്ഈ വര്‍ഷം ആദ്യമാണ് മഹീന്ദ്ര അവരുടെ എക്‌സ്‌യുവി 7എക്‌സ്ഒ പുറത്തിറക്കിയത്. നിലവില്‍ 2.2 ലീറ്റര്‍ എംഹോക്ക് ഡീസല്‍, 2.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഈ വാഹനം വരുന്നത്. പരമ്പരാഗത ഐസിഇ വകഭേദങ്ങള്‍ക്കൊപ്പം പുതിയൊരു സ്‌ട്രോങ് ഹൈബ്രിഡ് പതിപ്പു കൂടി പുറത്തിറക്കാനുള്ള അണിയറ നീക്കങ്ങളിലാണ് മഹീന്ദ്ര. അടുത്ത വര്‍ഷത്തോടെ മഹീന്ദ്ര എക്‌സ്‌യുവി 7എക്‌സ്ഒ ഹൈബ്രിഡ് നിരത്തിലെത്തും.പെട്രോള്‍ എന്‍ജിനൊപ്പം ഒരു ഇലക്ട്രിക് മോട്ടോറു ബാറ്ററി പാക്കും ചേരുന്നതാണ് ഇതിന്റെ പ്രവര്‍ത്തനം. കുറഞ്ഞ ദൂരങ്ങളില്‍ പൂര്‍ണമായും ഇവി കരുത്തിലും മറ്റു സാഹചര്യങ്ങളില്‍ പെട്രോള്‍ എന്‍ജിനിലും വാഹനം ഓടിക്കാനാവും. ഇവി പിന്തുണ വാഹനത്തിന്റെ ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും. മഹീന്ദ്രയുടെ ആദ്യത്തെ സ്‌ട്രോങ് ഹൈബ്രിഡ് മോഡലുകളിലൊന്നാണിത്.മഹീന്ദ്ര എക്‌സ്ഇവി 9ഇ ഹൈബ്രിഡ്മഹീന്ദ്ര അവരുടെ ജനപ്രിയ കൂപ്പെയായ എക്‌സ്ഇവി 9ഇയുടെ ഹൈബ്രിഡ് പതിപ്പും വരും വര്‍ഷങ്ങളില്‍ വിപണിയിലെത്തിക്കും. റേഞ്ച് എക്‌സ്റ്റെന്‍ഡര്‍ ഇവി എന്നും അറിയപ്പെടുന്ന സീരീസ് ഹൈബ്രിഡ് സംവിധാനത്തില്‍ വാഹനത്തിന്റെ ചക്രങ്ങള്‍ എപ്പോഴും ചലിക്കുക ഇലക്ട്രിക്ക് മോട്ടോര്‍ കരുത്തിലാവും. ഇതിലെ മോട്ടോറിന് ആവശ്യമായ ബാറ്ററി പാക്ക് ചാര്‍ജ് ചെയ്യാനുള്ള ഒരു ജനറേറ്ററായി മാത്രമാണ് പെട്രോള്‍ എന്‍ജിന്‍ പ്രവര്‍ത്തിക്കുക. ഈ പുത്തന്‍ ഹൈബ്രിഡ് വാഹനത്തിന്റെ പരീക്ഷണ ഓട്ടങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. 2028 ഓടെ ഈ മോഡല്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.മഹീന്ദ്ര ബിഇ 6 ബൈഹ്രിഡ്


Sports ⏭️

Back to top button