NEWS

വിധിക്കുശേഷം ഡിവൈഎസ്‌പി ചെന്താമരയെ കണ്ടു; പൊലീസ് സ്റ്റൈലിൽ സല്യൂട്ട് നൽകി പ്രതി


പാലക്കാട് ∙ ഗുരുതര ക്രിമിനൽ കേസുകളിലെ ഇരകൾക്കും സാക്ഷികൾക്കും ഫലപ്രദമായ സംരക്ഷണം ഉറപ്പാക്കുന്നതിൽ സംസ്ഥാന ഭരണകൂടങ്ങൾ വീഴ്ച വരുത്തുന്നതായി നെന്മാറ ഇരട്ട കൊലപാതകക്കേസിലെ വിധിന്യായത്തിൽ കോടതി നിരീക്ഷിച്ചു. സാക്ഷി സംരക്ഷണ സംവിധാനം കടലാസിൽ ഒതുങ്ങരുതെന്നും അതു കാര്യക്ഷമമായി നടപ്പാക്കാൻ സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.നെന്മാറ കൊലപാതകക്കേസിലെ പ്രതിക്കു കർശന ഉപാധികളോടെ ജാമ്യം അനുവദിക്കുകയും സംഭവസ്ഥലത്തു പ്രവേശിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തുകയും ചെയ്തെങ്കിലും ഈ വ്യവസ്ഥ ലംഘിച്ച പ്രതിക്കു മുന്നറിയിപ്പു നൽകുക മാത്രമാണു പൊലീസ് ചെയ്തതെന്നും ഈ അനാസ്ഥയാണു കുടുംബത്തെ ദുരന്തത്തിലേക്കു തള്ളിവിട്ടതെന്നും കോടതി വിമർശിച്ചു.


Fashion ⏭️

Back to top button