NEWS
വിശ്വാസ്യതയാണ് കേരളാ ലോട്ടറിയുടെ മുഖമുദ്ര; ആയിരക്കണക്കിന് ആളുകളുടെ ജീവിതമാർഗവും: തിരുവഞ്ചൂർ

കോട്ടയം ∙ വിശ്വാസ്യതയാണ് കേരളാ ലോട്ടറിയുടെ മുഖമുദ്രയെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഭാഗ്യക്കുറി ഒരു ബാധ്യതയല്ല, മറിച്ച് സംസ്ഥാനത്തിന് നല്ല വരുമാന മാർഗവും ആയിരക്കണക്കിന് ആളുകളുടെ ജീവിത മാർഗവുമാണ്. പാവപ്പെട്ടവരും അംഗപരിമിതരുമാണ് ഈ മേഖലയിൽ വിശിഷ്ട സേവനം നടത്തുന്നത്. ലോട്ടറി നിരോധിച്ച സമയത്ത് എത്രയോ പാവപ്പെട്ടവരുടെ ജീവിതത്തെയാണ് അത് ബാധിച്ചതെന്ന് നാം കണ്ടതാണെന്നും സ്പീക്കർ പറഞ്ഞു. കലക്ടറേറ്റിൽ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ (ബിആർ 111) ടിക്കറ്റിന്റെ ജില്ലാതല പ്രകാശനവും വിതരണോദ്ഘാടനവും ചെയ്യുകയായിരുന്നു അദ്ദേഹം. ഭാഗ്യക്കുറി വിൽപനക്കാരിയായ ളാക്കാട്ടൂർ സ്വദേശിനി ലൈലാ കുമാരിക്ക് ടിക്കറ്റുകൾ നൽകിക്കൊണ്ടാണ് ജില്ലയിലെ വിതരണത്തിന്റെ ഉദ്ഘാടനം സ്പീക്കർ നിർവഹിച്ചത്. കലക്ടറേറ്റ് വിപഞ്ചിക ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷനായി.
Fashion ⏭️

