നരച്ച മുടിയും കൊഴിച്ചിലും: ടെൻഷൻ വേണ്ട, പരീക്ഷിക്കാം ഈ ഉള്ളി ഹെയർ മാസ്ക്

പ്രതീകാത്മക ചിത്രം
മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഉള്ളി അഥവാ സവാള. സൾഫർ, ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ സി എന്നീ ആന്റി ഓക്സിഡന്റുകൾ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ മുടിയുടെ വളച്ചയെ മെച്ചപ്പെടുത്താൻ ഉള്ളി വളരെയധികം സഹായിക്കുന്നു.
ഉള്ളിയിലെ ആന്റി ഇൻഫ്ലമേറ്ററി ഇഫക്റ്റുകൾ മുടി കൊഴിച്ചിലിന് കാരണമായ തലയോട്ടിയിലെ വീക്കം കുറയ്ക്കാൻ ഫലപ്രദമാണ്. ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ ഗുണങ്ങൾ ധാരാളമുള്ളതിനാൽ തലയോട്ടിയിലെ അണുബാധ തടയാനും ഉള്ളി ഗുണകരമാണ്. നരച്ച മുടിയ്ക്കുള്ള ഏറ്റവും മികച്ച പ്രതിവിധികളിൽ ഒന്നാണ് ഉള്ളി. മുടിയ്ക്ക് കറുപ്പ് നൽകുകയും മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പലരും നേരിട്ട് ഉള്ളിയുടെ നീര് തലയിൽ പുരട്ടുകയാണ് ചെയ്യുന്നത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി ഒരു ഉള്ളി ഹെയർ മാസ്ക് തയ്യാറാക്കിയാലോ?
തയ്യാറാക്കുന്നവിധം
ആദ്യം ഒരു ബൗളെടുക്കണം. ഇതിലേയ്ക്ക് മൂന്ന് ടേബിൾസ്പൂൺ ഉള്ളി നീര് ഇതിലേയ്ക്ക് ഒഴിക്കണം. ശേഷം ഉള്ളി നീരിലേയ്ക്ക് ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിലും ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. ഇനി തയ്യാറാക്കിയ മിശ്രിതം തലയോട്ടിയിൽ നന്നായി മസാജ് ചെയ്ത് ഒരു മണിക്കൂറിന് ശേഷം കഴുകി കളയാം. ഇതുവഴി മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും നര കുറയ്ക്കാനും സാധിക്കും.
English Summary
Struggling with grey hair and hair fall? An onion hair mask is a popular natural remedy believed to nourish the scalp, strengthen hair roots, and promote healthier hair growth. While results may vary, regular use alongside a proper hair care routine may help improve overall hair health.
RELATED TOPICS: ONION HAIR MASK, GREY HAIR REMEDY, HAIR FALL TREATMENT, BEAUTY TIPS
Health ⏭️


