NEWS
ലോകകപ്പ് ഫൈനൽ കാണുമ്പോഴുള്ള ടെൻഷൻ വേണ്ട, വൈദ്യുതി മുടങ്ങില്ല; നിർണായക നീക്കവുമായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം. ഒരു വർഷത്തേക്ക് 24 മണിക്കൂറും ലഭ്യമാകുന്ന 200 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് 5.96 രൂപയ്ക്കു വാങ്ങാൻ കെഎസ്ഇബി റഗുലേറ്ററി കമ്മിഷൻ അനുമതി നൽകി. നാളെ മുതൽ ഒരു വർഷത്തേക്കാണ് കരാർ. ഇതോടെ ലോകകപ്പ് പവർ കട്ട് കാരണം മുടങ്ങുമെന്ന ആശങ്ക ഫുട്‌ബോൾ ആരാധകർക്ക് വേണ്ട. വർഷം ഏകദേശം 140 കോടി യൂണിറ്റ് വാങ്ങാൻ 840 കോടിയോളം രൂപ ചെലവാകും. വിദ്യുത് വ്യാപാർ നിഗം ലിമിറ്റഡ്, പവർ പ്ലസ് ട്രേഡിംഗ് സൊലൂഷ്യൻസ് ലിമിറ്റഡ്, എൻടിപിസി എന്നീ കമ്പനികളിൽനിന്ന് അടുത്തവർഷം ജൂലായ് 14 വരെയാണ് വദ്യുതി വാങ്ങുന്നത്.
RELATED TOPICS: KSEB, KERALA ELECTRICITY, 200 MW POWER PURCHASE, KERALA REGULATORY COMMISSION, KSEB POWER PURCHASE
Read News ⏭️


