NEWS
‘ആ കസേരയിലിരിക്കുമ്പോൾ അദ്ദേഹത്തെ പോലെയാകാനാണ് ശ്രമം; ഉമ്മൻ ചാണ്ടിയാകുക എന്നത് കാലം ആവശ്യപ്പെടുന്നത്’

കോട്ടയം∙ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരണക്കുറിപ്പുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ. ഏത് പ്രതിസന്ധിയിലും ഉമ്മൻ ചാണ്ടി എന്നൊരാൾ ഫോണിന്റെ അല്ലെങ്കിൽ ഒരു നിവേദനത്തിന്റെ മറുതലയ്ക്കൽ ഉണ്ടെന്നത് ലോകത്താകമാനമുള്ള മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നു എന്ന് മുഖ്യമന്ത്രി സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. ഉമ്മൻ ചാണ്ടിയാകുക എന്നത് ആർക്കും സാധിക്കില്ല. പക്ഷേ സാധാരണക്കാരെ ചേർത്ത് പിടിക്കുക എന്നത് ഓരോ പൊതു പ്രവർത്തകന്റെയും ചുമതലയാണെന്നാണ് ഉമ്മൻ ചാണ്ടി സാർ നമ്മളെ പഠിപ്പിച്ചതെന്നും അദ്ദേഹം കുറിച്ചു.ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണരൂപം
Fashion ⏭️


