NEWS

എന്തു ചർച്ച ചെയ്യാനാണ് ? പ്രതിപക്ഷ ഉപനേതൃസ്ഥാനം; കടന്നാക്രമിച്ച് പിണറായി, മുന്നണിബന്ധം ഉലയുന്നു


തിരുവനന്തപുരം ∙ പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് നൽകില്ലെന്നു തീർത്തുപറഞ്ഞ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ചർച്ചയ്ക്കു വാതിൽ തുറന്നിട്ടിരിക്കുകയാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചതിനു തൊട്ടു പിന്നാലെ എന്തു ചർച്ചയാണു വേണ്ടതെന്നു ചോദിച്ചു സിപിഐയെ പിണറായി കടന്നാക്രമിച്ചു. ഇതോടെ ഈ പ്രശ്നത്തിൽ ഇരു പാർട്ടികളും തമ്മിലുള്ള ഭിന്നത പൊട്ടിത്തെറിയിലേക്കു നീങ്ങി.ഉപനേതൃസ്ഥാനം കിട്ടിയേ തീരൂവെന്നു വ്യാഴാഴ്ച വ്യക്തമാക്കിയ സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയ്ക്കുള്ള മറുപടി കൂടിയാണു പിണറായി നൽകിയത്. ഡൽഹിയിൽ സിപിഐ നേതൃയോഗങ്ങൾ നടക്കുമ്പോഴാണ് എൽഡിഎഫിലെ അവരുടെ പ്രധാന ആവശ്യം തള്ളുകയും അതിനായുള്ള സമ്മർദത്തോടുള്ള അമർഷം പിണറായി പ്രകടിപ്പിക്കുകയും ചെയ്തത്.


Fashion ⏭️

Back to top button