LIFESTYLE

ഡയറ്റ് നോക്കി മടുത്തോ? മെലിയാൻ ഒരാൾ ഒരു ദിവസം എത്ര ചപ്പാത്തി കഴിക്കണമെന്നറിയാം


പ്രതീകാത്മക ചിത്രം

ഡയറ്റ് നോക്കുന്നവരും മെലിയാൻ ആഗ്രഹിക്കുന്നവരും ആദ്യം ചെയ്യുക ചോറിനോടും അരിയാഹാരത്തോടും നോ പറയുക എന്നതായിരിക്കും. പിന്നീട് ഗോതമ്പ് വിഭവങ്ങളായിരിക്കും ഇവർ ശീലമാക്കുക. എന്നാൽ ഇതിനും കൃത്യമായ അളവുണ്ടായിരിക്കുക എന്നത് പ്രാധാനമാണ്. ഡയറ്റ് നോക്കുന്നവർ ഒരുദിവസം എത്ര ചപ്പാത്തിയാണ് കഴിക്കേണ്ടത് എന്നത് അറിഞ്ഞിരിക്കാം.

ദിവസേന മൂന്ന് ചപ്പാത്തി കഴിക്കുന്നവർ ക്രമേണ രണ്ടായും പിന്നീട് ഒന്നായും കുറയ്ക്കണമെന്നാണ് ചില ഭക്ഷ്യവിദഗ്ദ്ധർ പറയുന്നത്. ചപ്പാത്തിക്കുപകരം സാലഡുകളും ഇലക്കറികളും കൂടുതലായി കഴിക്കണം. ഇത് 90 ശതമാനവും ചപ്പാത്തിയുടെ അളവ് 10 ശതമാനവുമായിരിക്കണം. ഭക്ഷണത്തിൽ ധാരാളം പ്രോട്ടീനും ഉൾപ്പെടുത്തേണ്ടതുണ്ട്.

പേശികളെ മെച്ചപ്പെടുത്തുന്നതിനും രോഗപ്രതിരോധശേഷിക്കും പ്രോട്ടീന്‍ വളരെ പ്രധാനമാണ്. എന്നാലിത് വൃക്കയുടെ അവസ്ഥ, പോഷകശേഷി എന്നിവയെ കൂടി ആശ്രയിച്ചിരിക്കുന്നു. നല്ല പ്രോട്ടീനുകളായ മുട്ടയുടെ വെള്ള, പയര്‍ വര്‍ഗങ്ങള്‍, ചിക്കന്‍, പാല്‍ എന്നിവ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

English Summary

Dieticians suggest individuals on a diet gradually reduce chapati intake from three to one per day. They recommend replacing chapatis with salads and leafy greens, comprising 90% of meals. Protein is also advised for muscle improvement and immunity, with sources like egg whites, pulses, and chicken, to be included based on individual health and medical consultation.
RELATED TOPICS: DIET CHAPATI INTAKE, WEIGHT LOSS DIET, HOW MANY CHAPATIS PER DAY, HEALTHY DIET TIPS


News ⏭️

Back to top button