HEALTH
പുരുഷ വന്ധ്യത, കാഴ്ചശക്തി, കഷണ്ടി, അമിത വിയർപ്പ്; ചികിത്സ തുടങ്ങാൻ ഏറ്റവും നല്ല സമയം കർക്കിടകം

കർക്കിടകം എത്തിയതോടെ മഴ കനക്കുകയായി. ഈ കാലം പ്രകൃതിക്ക് ആശ്വാസം നൽകുമ്പോൾ ശരീരത്തിന് അത്ര നല്ല സമയമല്ല. ആയുർവേദത്തിൽ ദേഹരക്ഷയ്ക്ക് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന കാലഘട്ടമായാണ് കർക്കിടകത്തെ വിശേഷിപ്പിക്കുന്നത്. വേനലിന്റെ ക്ഷീണവും മഴയുടെ ഈർപ്പവും ഒരുമിച്ച് ശരീരത്തെ ബാധിക്കുന്നതിനാൽ ദഹനശക്തിയും രോഗപ്രതിരോധശേഷിയും ഈ സമയത്ത് കുറയാൻ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ആഹാരക്രമത്തിലും ജീവിതശൈലിയിലും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടത് അനിവാര്യമാണ്. കർക്കിടകത്തിൽ എന്തൊക്കെ ഭക്ഷണങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്, ഏതൊക്കെയാണ് ഒഴിവാക്കേണ്ടത്, എന്തെല്ലാം ശീലങ്ങളാണ് പിന്തുടരേണ്ടത് എന്നറിയുന്നതുവഴി മഴക്കാല രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ കഴിയും.മഴക്കാലത്താണ് ശരീരത്തിൽ പ്രത്യേകിച്ച് ആമാശയത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നത്. ഈ സമയത്ത് ദഹനരസം വേണ്ട രീതിയിൽ അല്ലാത്തതിനാൽ വിശപ്പും ദഹനശക്തിയും കുറയുന്നു. കഴിക്കുന്ന ആഹാരം മുഴുവനും ദഹിക്കാതെ പുളിച്ച് ആമാശയത്തിൽ തന്നെ കിടക്കുകയും ചെയ്യുന്നു. ഇത് നെഞ്ചെരിച്ചിൽ, വയറുകാളിച്ച എന്നീ ലക്ഷണങ്ങൾ ഉണ്ടാക്കാനിടയുണ്ട്. ഈ അവസ്ഥയിൽ ദഹനശക്തി വർധിപ്പിക്കുന്ന, വയർ എരിച്ചിൽ ഉണ്ടാക്കാത്ത പുളി, എരിവ്, ഉപ്പ് എന്നിവ അധികമില്ലാത്ത ആഹാരം വേണം ഉപയോഗിക്കാൻ. തണുത്ത ഭക്ഷണം, തണുത്ത വെള്ളം, ഉഴുന്നു ചേർത്ത ആഹാരങ്ങൾ, തൈര്, അച്ചാർ, എണ്ണയിൽ പൊരിച്ച ഭക്ഷണങ്ങൾ എന്നിവ പരമാവധി ഒഴിവാക്കുക.പകൽ കിടന്നുറങ്ങുക, അമിതമായി വ്യായാമം ചെയ്യുക, വ്യായാമത്തിന് ശേഷം തണുത്ത വെള്ളമോ ഭക്ഷണമോ കഴിക്കുക, രാത്രിയിൽ വൈകി ആഹാരം കഴിക്കുക, വയറ് നിറച്ച് കഴിക്കുക, ഉറക്കമിളക്കുക തുടങ്ങിയ കാര്യങ്ങളും ഈ സമയത്ത് പാടില്ല. ശരീരത്തിന്റെ സ്വാഭാവിക ബലവും രോഗപ്രതിരോധശക്തിയും ഒരു വർഷത്തിൽ ഏറ്റവും കുറഞ്ഞിരിക്കുന്ന സമയമാണിത്. വേനൽക്കാലവും അതേ തുടർന്ന് വരുന്ന മഴക്കാലവുമായതിനാൽ രോഗം ബാധിക്കാൻ സാധ്യതകൾ ഏറെയാണ്. ഇത് തിരിച്ചറിഞ്ഞ് ശരീരബലത്തെ കുറയ്ക്കുന്ന പ്രവൃത്തികൾ ചെയ്യാതിരിക്കുക. സ്വന്തം ശരീരബലത്തിൽ കവിഞ്ഞ അധ്വാനം മഴക്കാലത്ത് ചെയ്യരുത്.നല്ല ആഹാരം ശീലമാക്കാം
Cinema ⏭️


