NEWS

ഇ 20 ഇന്ധനം ഉപയോഗിച്ച് വാഹനത്തിന് കേടുപാട്; ഉടമയ്ക്ക് നഷ്ടപരിഹാരവും കോടതിച്ചെലവും നൽകാൻ ഉത്തരവ്


റായ്പുർ ∙ ഇ 20 ഇന്ധനം ഉപയോഗിച്ചതുമൂലം വാഹനത്തിനു കേടുപാടുകൾ സംഭവിച്ചെന്ന പരാതിയിൽ വാഹന ഉടമയ്ക്ക് അനുകൂല വിധിയുമായിറായ്പുർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. വാഹനത്തിന്റെ അറ്റകുറ്റ പണിയ്ക്കുള്ള ചെലവുകൾ പൂർണമായും ഉടമയ്ക്ക് നൽകാൻ പ്രമുഖ കാർ നിർമാതാക്കളായ മാരുതി സുസുക്കിയോടും ബന്ധപ്പെട്ട ഡീലറോടും കോടതി നിർദേശിച്ചു. ഇതിനുപുറമേ, മാനസിക ബുദ്ധിമുട്ടുകൾ നേരിട്ടതിനുള്ള നഷ്ടപരിഹാരവും കോടതിച്ചെലവും വാഹന ഉടമയ്ക്ക് നൽകണം. വിധി വന്ന് 45 ദിവസത്തിനകം തുക കൈമാറിയില്ലെങ്കിൽ പലിശ സഹിതം നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.


Fashion ⏭️

Back to top button