AUTO
കാക്കനാട് വീടിന്റെ പോർച്ചിൽ കിടന്ന ഇന്നോവയ്ക്ക് അസമിൽ നിന്ന് ടോൾ! ഫാസ്ടാഗിൽ നിന്ന് പണം നഷ്ടപ്പെട്ടാല്‍?

കാക്കനാട്∙ കാക്കനാട് സ്വദേശി രഞ്ജിത്തിന്റെ ഫോണിലേക്ക് കഴിഞ്ഞ ദിവസം ഒരു മെസേജ് വന്നു– “നിങ്ങളുടെ വാഹനം ഇപ്പോൾ അസം ഗുവാഹത്തി രാഹാ ടോൾ പ്ലാസയിലൂടെ കടന്നുപോയതിന്റെ ടോൾ പിരിവായി 125 രൂപ ഫാസ്ടാഗ് അക്കൗണ്ടിൽ നിന്ന് ഈടാക്കിയിരിക്കുന്നു.”വീടിന്റെ കാർ പോർച്ചിൽ വിശ്രമിക്കുന്ന ടൊയോട്ട ഇന്നോവ കാറിന്റെ എച്ച്ഡിഎഫ്സി (HDFC) ഫാസ്ടാഗിൽ നിന്നാണ്, ജൂലൈ 15 വൈകുന്നേരം 5.14-ന് അസമിലെ ടോൾ പ്ലാസ കടന്നുപോയി എന്ന് കാണിച്ച് 125 രൂപ അനധികൃതമായി ഈടാക്കിയത്. ഫാസ്ടാഗ് സംവിധാനങ്ങളിലെ സാങ്കേതിക പിഴവുകളോ അല്ലെങ്കിൽ വ്യാജ നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകളോ ആകാം ഇതിന് പിന്നിലെന്നാണ് സംശയം.ഇത്തരത്തിൽ പണം നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം?ഹെൽപ്പ് ലൈൻ നമ്പർ: ഇത്തരം തെറ്റായ ഫാസ്ടാഗ് ഡിഡക്ഷനുകൾ റിപ്പോർട്ട് ചെയ്യാൻ 1033 എന്ന ടോൾ ഫ്രീ നമ്പറിൽ ഉടൻ തന്നെ ബന്ധപ്പെടാം.ഇമെയിൽ വഴി പരാതിപ്പെടാം: തുക തിരികെ ലഭിക്കുന്നതിനായി (Chargeback) falsededuction@ihmcl.com എന്ന ഇമെയിൽ വിലാസത്തിലേക്ക് പരാതി അയക്കാവുന്നതാണ്.
Sports ⏭️


