‘കെെവശമുള്ള മൂന്ന് ജോഡി ആനക്കൊമ്പുകളുടെ വിവരം മോഹൻലാൽ മറച്ചുവച്ചു’; ദുരൂഹതയുണ്ടെന്ന് പരാതിക്കാരൻ

മോഹൻലാൽ
കൊച്ചി: നടൻ മോഹൻലാലിന്റെ കെെവശമുള്ള മൂന്ന് ജോഡി ആനക്കൊമ്പുകളുടെ വിവരം മറച്ചുവച്ചതിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് പരാതിക്കാരുടെ അഭിഭാഷകൻ രംഗത്ത്. രണ്ടുജോഡി ആനക്കൊമ്പിന്റെ വിവരങ്ങൾ മാത്രം വെളിപ്പെടുത്തി മൂന്ന് ജോഡി ആദ്യം മറുവച്ചതിൽ ദുരൂഹതയുണ്ടെന്നും ഇതിൽ കൃത്യമായ അന്വേഷണം വേണമെന്നും അഡ്വ. എബ്രഹാം പി മീഞ്ചങ്കര ആവശ്യപ്പെട്ടു.
തന്റെ കെെവശം അഞ്ച് ജോഡി ആനക്കൊമ്പുകളുണ്ടെന്നാണ് മോഹൻലാലിന്റെ വെളിപ്പെടുത്തൽ. പുതിയതായി വെളിപ്പെടുത്തിയ മൂന്ന് ജോഡി ആനക്കൊമ്പുകളുടെ വിവരം ഹാജരാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആനക്കൊമ്പുകൾ തനിക്ക് സമ്മാനമായി കിട്ടിയതാണെന്നാണ് മോഹൻലാൽ അറിയിച്ചത്.
എറണാകുളം തേവരയിലെ മോഹൻലാലിന്റെ വസതിയിൽ 2011 ഡിസംബർ 21 ന് ഇൻകംടാക്സ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് രണ്ടു ജോഡി ആനക്കൊമ്പുകൾ കണ്ടെത്തിയത്. തുടർന്ന് 2015ൽ ആനക്കൊമ്പുകൾ ഡിക്ളയർ ചെയ്യാൻ സർക്കാർ അവസരം നൽകുകയായിരുന്നു.
2016 ജനുവരി 16ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആനക്കൊമ്പിന്റെ ഉടമസ്ഥതാ സർട്ടിഫിക്കറ്റ് മോഹൻലാലിന് നൽകുകയും ചെയ്തു. എന്നാൽ മോഹൻലാലിന്റെ കെെവശമുള്ള രണ്ടുജോഡി ആനക്കൊമ്പുകൾക്കും ആനക്കൊമ്പിൽ തീർത്ത 13 കരകൗശലവസ്തുക്കൾക്കും ഉടമസ്ഥതാ സർട്ടിഫിക്കറ്റ് നൽകിയത് ഹെക്കോടതി റദ്ദാക്കിയിരുന്നു. നടപടിക്രമങ്ങൾ പാലിച്ചല്ല സർട്ടിഫിക്കറ്റ് നൽകിയതെന്ന് വിലയിരുത്തിയാണ് നടപടി. ഈ നടപടിക്രമങ്ങൾക്കിടെയാണ് വനംവകുപ്പിന്റെ ഒറ്റത്തവണ പരാതി തീർപ്പാക്കൽ പദ്ധതി പ്രകാരം കൂടുതൽ ആനക്കൊമ്പുകൾ തന്റെ കെെവശമുണ്ടെന്ന് മോഹൻലാൽ വെളിപ്പെടുത്തിയത്.
English Summary
A lawyer representing the complainants has alleged that there is mystery in actor Mohanlal not disclosing details of three pairs of elephant tusks in his possession earlier. The lawyer demanded a proper investigation, stating that only two pairs were initially revealed.
RELATED TOPICS: MOHANLAL ELEPHANT TUSKS, MOHANLAL NEWS, IVORY CASE KERALA, ആനക്കൊമ്പ് കേസ്, MOHANLAL COMPLAINT
Read News ⏭️


