NEWS

മോദിക്ക് സിന്ധൂനദി ‘വെള്ളത്തിൽ’ ബിലാവലിന്റെ ഭീഷണി; വെട്ടിലാക്കി പിഒകെയിൽ ‘സ്വാതന്ത്ര്യസമരം’, പാക്കിസ്ഥാൻ കൂട്ടക്കുഴപ്പത്തിൽ


പാക്ക് അധിനിവേശ കശ്മീരിൽ (പിഒകെ) ആളിക്കത്തുന്ന പാക്കിസ്ഥാൻ വിരുദ്ധ പ്രക്ഷോഭത്തിലും ‘സ്വാതന്ത്ര്യ’ സമരനീക്കങ്ങൾക്കുമിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വെല്ലുവിളിയുടെ സ്വരവുമായി പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) നേതാവ് ബിലാവൽ ഭൂട്ടോ സർദാരി. പാക്ക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം ആഗോളതലത്തിൽ പാക്കിസ്ഥാനെ നാണംകെടുത്ത തലത്തിലേക്കാണ് നീങ്ങുന്നതെന്നും അതിന് അനുവദിക്കരുതെന്നും ബിലാവൽ ആവശ്യപ്പെട്ടു. തുടർന്നാണ് ബിലാവൽ മോദിക്കെതിരെ തിരിഞ്ഞത്.അഫ്ഗാനിസ്ഥാൻ വഴി പാക്കിസ്ഥാനിലേക്ക് ഇന്ത്യ പറഞ്ഞുവിടുന്ന ഭീകരവാദികളെ പാക്ക് സൈന്യം ശക്തമായി നേരിടുന്നുണ്ടെന്നും സിന്ധൂനദീജല വിതരണവിഷയത്തിൽ മോദിക്കുള്ള മറുപടി പാക്കിസ്ഥാൻ ജനങ്ങൾ കൊടുക്കുമെന്നും ബിലാവൽ പറഞ്ഞു.പിഒകെയോടുള്ള പാക്കിസ്ഥാൻ ഫെഡറൽ സർക്കാരിന്റെ അവഗണനയ്ക്കെതിരെയാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ഭക്ഷ്യധാന്യം, വെള്ളം എന്നിവയുടെ വിതരണം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ വെട്ടിക്കുറച്ചത് പ്രതിഷേധത്തിലേക്ക് പാർട്ടികളെയും ജനങ്ങളെയും നയിച്ചു. പാക്കിസ്ഥാനുമായി വ്യാപാരം അനുവദിക്കുന്നില്ലെങ്കിൽ ഇന്ത്യയുമായി ബദൽ വ്യാപാരപ്പാത തുറന്ന് ഉഭയകക്ഷി വ്യാപാരം ആരംഭിക്കുമെന്നും നേരത്തേ സർദാർ അമൻ ഖാൻ പറഞ്ഞിരുന്നു.


Fashion ⏭️

Back to top button