NEWS
പുരോഗമന കേരളത്തിനു യോജിച്ചതല്ല, സർക്കാരോ പാർട്ടിയോ ഒപ്പമില്ല: കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം∙ സ്ത്രീകള്‍ പൊതുവേദിയില്‍ ഇറങ്ങിയാല്‍ നാശമുണ്ടാകുമെന്നും പെണ്ണുങ്ങള്‍ വീട്ടില്‍ ഇരിക്കണമെന്നുമുള്ള കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാരുടെ പ്രസ്താവനയോടു യോജിപ്പില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. പുരോഗമന കേരളത്തിനു യോജിച്ച നിലപാടല്ല അതെന്നു മുഖ്യമന്ത്രി പറഞ്ഞു. 19-ാം നൂറ്റാണ്ടില്‍ പറയേണ്ട കാര്യമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പറഞ്ഞത്. ഈ നിലപാടിനോട് ശക്തമായ എതിര്‍പ്പുണ്ട്. സ്ത്രീകള്‍ സമസ്തമേഖലയിലും സജീവമായി ജീവിക്കേണ്ടവരാണ് എന്ന പുരോഗനപരമായ നിലപാടാണ് ഞങ്ങള്‍ക്കുള്ളത്. ഇസ്‌ലാമിക ചരിത്രവും അതാണു പറയുന്നത്. അതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ്. അത്തരം നിലപാടുകളെ സര്‍ക്കാരോ പാര്‍ട്ടിയോ അനുകൂലിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അധ്യാപക നിയമനത്തിനുള്ള പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാന്‍ മന്ത്രിസഭാ യോഗം ശുപാര്‍ശ ചെയ്തു. 2026 സെപ്റ്റംബര്‍, ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ കാലാവധി അവസാനിക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള വിവിധ ജില്ലകളിലെ അധ്യാപക തസ്തികയിലേക്കുള്ള നിയമനത്തിനു പിഎസ്‌സി തയാറാക്കിയ 18 റാങ്ക് പട്ടികകളുടെ കാലാവധി ആറു മാസം ദീര്‍ഘിപ്പിക്കും. പല കാരണങ്ങള്‍ കൊണ്ടു ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയതു കൊണ്ടാണ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരക്കാര്‍ക്കു നല്‍കിയ വാക്കു പാലിച്ചുകൊണ്ടാണ് നടപടി.
Fashion ⏭️


