NEWS

വായ്പ അനുവദിച്ചെന്ന് ധരിപ്പിച്ചു; വയോധികയെ കബളിപ്പിച്ച് സ്വർണമാല കവർന്നു


കൊല്ലങ്കോട് ∙ വീടു വയ്ക്കാൻ വായ്പ അനുവദിച്ചെന്ന പേരിൽ എത്തിയ ആൾ വയോധികയെ കബളിപ്പിച്ചു സ്വർണമാല വാങ്ങി കടന്നുകളഞ്ഞെന്നു പരാതി. കൊല്ലങ്കോട് വെള്ളാന്തറയിൽ ഗോപിനാഥിന്റെ ഭാര്യ പാർവതിക്കുട്ടിയുടെ (66) ഒന്നേമുക്കാൽ പവന്റെ സ്വർണമാലയാണു നഷ്ടപ്പെട്ടത്.സംഭവത്തെക്കുറിച്ചു പറയുന്നത്: ഇന്നലെ രാവിലെ ക്ഷേത്രദർശനം കഴിഞ്ഞു പോവുകയായിരുന്ന പാർവതിക്കുട്ടിയെ റോഡിൽ വച്ചു കണ്ടയാൾ വീടു വയ്ക്കാൻ 10 ലക്ഷം രൂപ വായ്പ പാസായിട്ടുണ്ടെന്നും അത് അറിയിക്കാൻ വന്നതാണെന്നും പറഞ്ഞു.വായ്പ ലഭിക്കുന്നതിനു മുൻപുള്ള ചെലവുകൾക്കായി പണം ചോദിച്ചു. നൽകാൻ കയ്യിൽ പണമില്ലെന്നു പറഞ്ഞതിനെ തുടർന്നു കഴുത്തിൽ ധരിച്ചിരുന്ന സ്വർണമാല ആവശ്യപ്പെടുകയായിരുന്നു. ഇവർ അത് ഊരി നൽകുകയും ചെയ്തു.


Fashion ⏭️

Back to top button