മന്തി കഴിക്കാനെത്തിയ യുവാവ് ഹോട്ടൽ അടിച്ചുതകർത്തു; സംഭവം കൊല്ലത്ത്

യുവാവ് ഹോട്ടലിൽ ആക്രമണം നടത്തുന്ന ദൃശ്യങ്ങൾ
കൊല്ലം: കരുനാഗപ്പള്ളിയിലെ ‘മന്തി മൻസിൽ’ എന്ന ഹോട്ടൽ അടിച്ചുതകർത്ത് യുവാവ്. തേവലക്കര സ്വദേശി അജ്മലാണ് ഹോട്ടൽ അടിച്ചുതകർത്തത്. ഭക്ഷണം കഴിക്കാനെത്തിയ അജ്മൽ ഹോട്ടൽ ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെട്ടു. പിന്നാലെ സാധനങ്ങൾ വാരിയെറിയുകയായിരുന്നു. ഹോട്ടലിന്റെ കൗണ്ടർ അടക്കം ഇയാൾ അടിച്ചുതകർത്തു. ഹോട്ടൽ ഉടമ വിവരം അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടി.
മുൻപ് ഹോട്ടലിൽ വന്നപ്പോൾ തന്നോട് മോശമായി പെരുമാറിയെന്നും അതിലുള്ള പ്രതികാരമായാണ് ആക്രമണം നടത്തിയത് എന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്. എന്നാൽ ഹോട്ടൽ തുടങ്ങിയിട്ട് ഒരാഴ്ച മാത്രമേ ആയുള്ളൂ എന്നും പ്രതി പറയുന്നതുപോലുള്ള ഒരു സംഭവം നടക്കാൻ സാദ്ധ്യതയില്ലെന്നും ഉടമ വ്യക്തമാക്കി. ഹോട്ടൽ ഉടമയുടെ പരാതിയിലാണ് അജ്മലിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
English Summary
A youth allegedly vandalised a hotel named ‘Mandi Mansil’ in Karunagappally, Kollam, after a dispute with the staff. The accused, Ajmal from Thevalakkara, damaged the hotel’s counter and other items. Police arrested him after the hotel owner filed a complaint. The accused claimed the attack was in retaliation for alleged earlier misbehaviour by the hotel staff, which the owner denied.
RELATED TOPICS: KOLLAM HOTEL ATTACK, MANDI DISPUTE KERALA, KERALA HOTEL, KOLLAM NEWS, HOTEL DESTROYED KOLLAM
Read News ⏭️


