BUSINESS
ചൈനീസ് ചാര ബലൂണുകള്‍ക്ക് മറുപടി; 15000 കോടിയുടെ സ്ട്രാറ്റോസ്ഫെറിക് എയര്‍ഷിപ്പ് പദ്ധതിയുമായി ഇന്ത്യന്‍ വ്യോമസേന!

AS-HAPS Project India: ഇന്ത്യയുടെ ആകാശം സുരക്ഷിതമാക്കേണ്ട ഉത്തരവാദിത്വം ഇന്ത്യയ്ക്കുണ്ട്. ചൈനയുടെ രഹസ്യ ചാര ബലൂണുകള്‍ വിവിധ രാജ്യങ്ങളുടെ മുകളില്‍ ഒളിഞ്ഞിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അടുത്തിടെ ഇത്തരമൊരു ബലൂണ്‍ യുഎസ് വെടിവെച്ചിട്ടിരുന്നു. ഇത്തരം ഉയര്‍ന്നുവരുന്ന ഭീഷണികളില്‍ നിന്ന് ഇന്ത്യന്‍ ആകാശത്തെ സുരക്ഷിതമാക്കേണ്ടതുണ്ട്. ഇവിടെയാണ് ഇന്ത്യ ‘ആകാശത്തിലെ കണ്ണ്’ നിര്‍മ്മിക്കാനൊരുങ്ങുന്നത്. AS-HAPS സ്ട്രാറ്റോസ്ഫെറിക് എയര്‍ഷിപ്പ് പദ്ധതി വളരെയേറെ പ്രധാന്യമാകുന്നതും ഈ ഭീഷണികള്‍ കൊണ്ടു തന്നെ. ഈ പദ്ധതിയെ പറ്റി കൂടുതല്‍ അിയാന് വായന തുടരുക. എന്താണ് ഈ പദ്ധതി?ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന സ്ട്രാറ്റോസ്ഫെറിക് എയര്‍ഷിപ്പ് (Stratospheric Airship) പദ്ധതിയാണ് AS-HAPS (Air Ship-based High Altitude Pseudo Satellite). ഭൂമിയില്‍ നിന്നും 20 കിലോമീറ്ററിലധികം ഉയരത്തില്‍, സ്ട്രാറ്റോസ്ഫിയറിലാണ് ഈ എയര്‍ഷിപ്പുകള്‍ നിലയുറപ്പിക്കുക. ഡ്രോണുകള്‍ക്കും (ഏകദേശം 12 കിലോമീറ്റര്‍ ഉയരം), ഉപഗ്രഹങ്ങള്‍ക്കും (500 മുതല്‍ 2,000 കിലോമീറ്റര്‍ വരെ ഉയരം) ഇടയിലുള്ള ഒരു പ്ലാറ്റ്ഫോമായി ഈ എയര്‍ഷിപ്പുകള്‍ പ്രവര്‍ത്തിക്കും. സ്വകാര്യ പങ്കാളിത്തം വഴി വേഗം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ വ്യോമസേനയുടെ (IAF) ഡയറക്ടറേറ്റ് ഓഫ് ഓപ്പറേഷന്‍സിന്റെ (റിമോട്ട്) നേതൃത്വത്തിലാണ് ഈ പദ്ധതിയുടെ നടപടികള്‍ പുരോഗമിച്ചിരുന്നത്. എന്നാല്‍ നിലവില്‍ പദ്ധതിയിലേക്ക് ഇന്ത്യന്‍ സ്വകാര്യ കമ്പനികളെയും ക്ഷണിച്ചിരിക്കുന്നു. ഗവേഷണത്തിനും, വികസനത്തിനുമുള്ള ചിലവിന്റെ 70% വരെ സര്‍ക്കാര്‍ വഹിക്കും. സ്വകാര്യ പങ്കാളിത്തം വഴി ലക്ഷ്യത്തിലേയ്ക്ക് വേഗത്തിലെത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്. 20 കിലോമീറ്ററിലധികം ഉയരത്തില്‍ പ്രവര്‍ത്തിക്കാനും, ഒപ്റ്റിക്കല്‍ നിരീക്ഷണം, ഇലക്ട്രോണിക് ഇന്റലിജന്‍സ് ശേഖരണം, ദീര്‍ഘദൂര ആശയവിനിമയങ്ങള്‍ എന്നിവ നടത്താനും കഴിയുന്ന ഒരു പ്രോട്ടോടൈപ്പ് എയര്‍ഷിപ്പ് വികസിപ്പിക്കുന്നതിനാകും തിരഞ്ഞെടുത്ത പങ്കാളികള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുക. ഫെബ്രുവരിയില്‍ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ (DAC) ഈ പദ്ധതിക്ക് അനുമതി നല്‍കിയിരുന്നു. വികസന ചെലവുകളും, വ്യക്തമാക്കാത്ത നിരവധി സിസ്റ്റങ്ങളുടെ സംഭരണവും ഉള്‍പ്പെടെ മൊത്തം 15,000 കോടി രൂപയാന് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. എന്തുകൊണ്ട് പദ്ധതി പ്രധാനമാകുന്നു?വിക്ഷേപിച്ചു കഴിഞ്ഞാല്‍ താഴെയിറങ്ങാതെ മാസങ്ങളോളം ആകാശത്ത് പ്രവര്‍ത്തന മേഖലയില്‍ തുടരാന്‍ ഈ എയര്ഷിപ്പുകള്ക്കു സാധിക്കും. അതിനാല്‍ അതിര്‍ത്തികളിലെ തുടര്‍ച്ചയായ നിരീക്ഷണത്തിനും, വിവരശേഖരണത്തിനും ഇത് വളരെ നേട്ടമാകും. ഗ്രൗണ്ട് നെറ്റ്വര്ക്കുകളില് നിന്ന് ഉപഗ്രഹങ്ങളിലേക്ക് അതിവേഗം ഡാറ്റ കൈമാറാന്‍ ഈ എയര്‍ഷിപ്പുകള്‍ സഹായിക്കും. ഇതില്‍ ഉപയോഗിക്കുന്ന റഡാറുകളും, ഒപ്റ്റിക്കല്‍ സെന്‍സറുകളും പൂര്‍ണ്ണമായും ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് പ്രതിരോധ മേഖലയില്‍ ഇന്ത്യയെ കൂടുതല്‍ സ്വയംപര്യാപ്തമാക്കും. ചൈന, പാകിസ്താന് പോലുള്ള മറ്റു രാജ്യങ്ങളുടെ ചാര പ്രവര്‍ത്തനങ്ങളെ ഫലപ്രദമായി നേരിടാന്‍ കഴിയും. ചൈനയ്ക്കുള്ള മറുപടിഉയര്ന്ന തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ഷിപ്പുകള്‍ വികസിപ്പിക്കുന്നതില്‍ ചൈന അഗ്രഗണ്യരാണ്. ഇവര്‍ ഇത്തരം എയര്‍ഷിപ്പുകളുടെ വിവരങ്ങള്‍ അതീവരഹസ്യമായി സൂക്ഷിച്ചിരിക്കുന്നു. ഇന്ത്യയുടെ വ്യോമാതിര്‍ത്തിക്ക് മുകളിലും ചൈനയുടെ ഇത്തരം ബലൂണുകള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചൈനയുടെ ഹൈ-ആള്‍ട്ടിറ്റിയൂഡ് നിരീക്ഷണ ബലൂണുകള്‍ കണ്ടെത്തിയിട്ടുണ്ട്. അമേരിക്ക ഇത്തരത്തിലൊന്ന് തങ്ങളുടെ രാജ്യത്തിന് മുകളില്‍ വെച്ച് വെടിവെച്ചിട്ടിരുന്നുസൈനിക ആവശ്യങ്ങള്‍ക്കായി ചൈന ഇത്തരം സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നത് വര്‍ധിപ്പിച്ചേക്കാം. ചൈനയുടെ ഇത്തരം നീക്കങ്ങളെ ഫലപ്രദമായി നേരിടാനും, രാജ്യരക്ഷ ഉറപ്പാക്കാനും ഇന്ത്യയ്ക്ക് സ്വന്തമായി ഇത്തരം അത്യാധുനിക സംവിധാനങ്ങള്‍ അവശ്യമണ്. ഈ ചുവടുവയ്പ്പാണ് നിലവില്‍ രാജ്യം നടത്തിയിരിക്കുന്നത്.
Read News


