മോഹന വള്ളി പിടിച്ച് അസീസ് നെടുമങ്ങാട് നായകനാവുന്നു

പ്രേമദാസൻ എന്ന യുവാവ് മോഹിച്ചു പിടിച്ചത് സുന്ദരമായ മോഹന വള്ളി എന്ന കുരുക്കാണ്. പിന്നീട് കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് ആ കുരുക്ക് ഏറ്റെടുത്തു. അത് അഴിക്കാനുള്ള ശ്രമത്തിന്റെ രസകരമായ മുഹൂർത്തങ്ങളുടെ ചലച്ചിത്രാവിഷ്‌കാരമായ മോഹനവള്ളി എന്ന ചിത്രത്തിൽ അസീസ് നെടുമങ്ങാട് നായകനാകുന്നു. സമീപകാലത്ത് പ്രേക്ഷകശ്രദ്ധ നേടിയ നിരവധി ചിത്രങ്ങളിൽ തിളങ്ങിയ അസീസ് നെടുമങ്ങാട് ആദ്യമായാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഹൊറർ, ഫാന്റസി, ഹ്യൂമറിലൂടെ അവതരിപ്പിക്കുന്ന ചിത്രം നവാഗതനായ ഉമേഷ് .എസ് .നായർ സംവിധാനം ചെയ്യുന്നു. മലയാളിയായി തമിഴ് നടി രക്ഷന ഇന്ദുചൂഢൻ ആണ് നായിക.ദ്രൗപദി 2 എന്ന തമിഴ് ചിത്രത്തിൽ നായികയായി തിളങ്ങിയതാണ് രക്ഷന. ബൈജു സന്തോഷ്, ഭഗത് മാനുവൽ, സെന്തിൽ കൃഷ്‌ണ , ബിന്ദു പണിക്കർ, മൊട്ട രാജേന്ദ്രൻ , തുഷാരപിള്ള, ശ്രീജ രവി , വിജയ് മുത്തു , അബിൻബിനോ, ശശാങ്കൻ മയ്യനാട് എന്നിവരാണ് മറ്റ് താരങ്ങൾ.
രചന-രാഹുൽ കല്യാൺ. സംഗീതം- അർക്കാഡോ. ഛായാഗ്രഹണം -സുധീർ സുരേന്ദ്രൻ. എഡിറ്റിംഗ് – സുനേഷ് സെബാസ്റ്റ്യൻ. സൗണ്ട് മിക്സിംഗ് – എം ആർ. രാജാകൃഷ്ണൻ.പ്രൊഡക്‌ഷൻ കൺട്രോളർ -ശശി പൊതുവാൾ ജെ.സ്റ്റുഡിയോസ് ആന്റ് എ2എ മൂവി സ്റ്റുഡിയോസിന്റെ ബാനറിൽ ആണ് നിർമ്മാണം. പാലക്കാട് . കൊല്ലങ്കോട്, പൊള്ളാച്ചി . പഴനി എന്നിവിടങ്ങളിലായാണ് ചിത്രീകരണം. പി.ആർ. ഒ വാഴൂർ ജോസ് .
English Summary
Azeez Nedumangad makes his debut as a lead actor in “Mohanavalli,” a Malayalam film directed by newcomer Umesh S. Nair. The movie, combining horror, fantasy, and humor, stars Tamil actress Rakshana Induchoodan as the female lead. Produced by J. Studios and A2A Movie Studios, filming occurred in Palakkad, Kollankode, Pollachi, and Palani, featuring a supporting cast.
Business ⏭️


