NEWS

‘കൃത്യസമയത്ത് കുട്ടികളെ സ്കൂളിലെത്തിക്കാൻ മരണപ്പാച്ചിൽ; ഇതിനു തടസ്സമായ വേഗപ്പൂട്ട് അഴിച്ചു വയ്ക്കും’: നടപടി


ആലുവ ∙ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എറണാകുളം റേഞ്ചിലെ സ്കൂൾ, കോളജ് വാഹന ഡ്രൈവർമാർക്കിടയിൽ പൊലീസ് നടത്തിയ പരിശോധനയിൽ 29 പേർ മദ്യപിച്ചു വാഹനം ഓടിച്ചതായി കണ്ടെത്തി. ഇവർക്കെതിരെ മോട്ടർ വാഹന നിയമപ്രകാരം നടപടി സ്വീകരിക്കും. ഡിഐജി യതീഷ് ചന്ദ്രയുടെ നിർദേശപ്രകാരം എറണാകുളം റൂറൽ, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലായി 1,231 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 3,333 ഡ്രൈവർമാരെ പരിശോധനയ്ക്കു വിധേയരാക്കി. സ്കൂളുകളിലേക്കു കുട്ടികളെ കൊണ്ടുപോകുന്ന സ്വകാര്യ വാഹനങ്ങളും പരിശോധിച്ചു.എറണാകുളം റൂറലിൽ 373 സ്കൂളുകളിലെ 1,162 ഡ്രൈവർമാരെ പരിശോധിച്ചപ്പോൾ 7 പേരും ആലപ്പുഴയിൽ 244 സ്കൂളുകളിലെ 634 ഡ്രൈവർമാരെ പരിശോധിച്ചപ്പോൾ 9 പേരും മദ്യപിച്ചതായി കണ്ടെത്തി. കോട്ടയത്തു 311 സ്കൂളുകളിലെ 688 ഡ്രൈവർമാരെ പരിശോധിച്ചപ്പോൾ 6 പേർ മദ്യപിച്ചിരുന്നു. ഇടുക്കിയിലെ 303 സ്കൂളുകളിലെ 849 ഡ്രൈവർമാരെ പരിശോധിച്ചു. 7 പേരെ മദ്യപിച്ചതായി കണ്ടെത്തി. സ്കൂൾ, കോളജ് വിദ്യാർഥികളെ കൊണ്ടുപോകുന്ന വാഹനങ്ങൾ ഓടിക്കുന്നവരുടെ തൊഴിൽ യോഗ്യത, ശാരീരിക ക്ഷമത, നിയമാനുസൃത രേഖകൾ തുടങ്ങിയവ മാനേജ്മെന്റുകളും വാഹന ഉടമകളും ഉറപ്പു വരുത്തണമെന്നു കർശന നിർദേശം നൽകിയതായി പൊലീസ് അറിയിച്ചു.


Fashion ⏭️

Back to top button