CINEMA

മഹാരാജ ഹോസ്റ്റൽ വാതിലുകൾ 24ന് തുറക്കും

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങളായ അഖിൽ എൻആ‌‍ൻഡി, അഖിൽ ഷാ, ശരത്ത്, സന്ദീപ് എന്നിവർ ആദ്യമായി ഒന്നിക്കുന്ന ഹൊറർ കോമഡി ചിത്രം മഹാരാജ ഹോസ്റ്റൽ ജൂലായ് 24ന് തിയേറ്ററുകളിലെത്തും. ചിരിപ്പിക്കാനും പേടിപ്പിക്കാനും കച്ചകെട്ടിയാണ് റീൽസുകളിലൂടെ വൈറലായ ഒരുപറ്റം കൂട്ടരുടെ വരവെന്നാണ് സൂചന. ചിത്രത്തിലെ ‘മാഗ്നെറ്റിക് കണ്ണാണേ കോർനെറ്റ് പോൽ സ്വീറ്റാണേ…’, ‘ചൂതാട്ടമോ…’ എന്നീ ഗാനങ്ങൾ അടുത്തിടെ പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു. ചാരു വാക്കൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം നഗരത്തിലെ പ്രേതാലയം പോലത്തെ ഹോസ്റ്റലിന്റെയും അവിടുത്തെ എംജിആർ എന്ന ഹോസ്റ്റൽ വാർഡന്റെയും താമസിക്കാനെത്തുന്ന സുഹൃത്തുക്കളുടെയും സംഭവ ബഹുലമായ കഥയാണ് പറയുന്നത്.

ചിത്ര നായർ, സജിൻ ചെറുകയിൽ, ആൻ മരിയ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ . ചാരുചിത്ര പ്രൊഡക്ഷൻസ്, മധുമിത പ്രൊഡക്ഷൻസ് ആന്റ് മൺസൂൺ ടെയിൽസ് എന്നീ ബാനറിൽ കരുമുരു രഘുരാമു, ചാർവാക ബ്രഹ്മണപ്പള്ളി, രമ്യ വെമൂലപടി, രാഹുൽ മൊപിദേവി, സായ് പ്രകാശ് ഭുവനഗിരി എന്നിവർ ചേർന്നാണ് നിർമ്മാണം . ഛായാഗ്രഹണം ആന്റ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അഷ്കർ, സംഗീതം: അശ്വിൻ റാം, എഡിറ്റിംഗ്: നിതീഷ് മിശ്ര, സംഭാഷണം: രാജ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ശാലിനി നമ്പു, പി.ആ‍ർ.ഒ: ആതിര ദിൽജിത്ത്.


Business ⏭️

Back to top button