BUSINESS
തലയണ, ബെഡ്ഷീറ്റ്, ടവൽ… യാത്രക്കാർ ‘അടിച്ചുമാറ്റിയത്’ റെയിൽവേയുടെ 104 കോടി, മുന്നിൽ ഉത്തരേന്ത്യ, പാലക്കാട് ഡിവിഷനിൽ സീറോ

എസി കോച്ചുകളിൽ യാത്ര ചെയ്യുന്നവരിൽ ചിലരുടെ ‘കുഞ്ഞൻ മോഷണശീലം’ ഇന്ത്യൻ റെയിൽവേയ്ക്ക് കഴിഞ്ഞ നാലുവർഷത്തിനിടെ വരുത്തിവച്ചത് 104 കോടി രൂപയുടെ നഷ്ടം. കേൾക്കുമ്പോൾ ഇവർ മോഷ്ടിച്ചത് വൻ വിലപിടിപ്പുള്ള എന്തെങ്കിലും സാധനങ്ങളാണെന്ന് തോന്നുമല്ലേ. പക്ഷേ ഈ മോഷണകഥ അങ്ങനെയല്ല. എസി കോച്ചുകളിൽ വിതരണം ചെയ്ത തലയണകളും ബെഡ്ഷീറ്റുകളും ഒക്കെയാണ് ഇത്തരക്കാർ യാത്രകഴിഞ്ഞിറങ്ങുമ്പോൾ കൂടെക്കൊണ്ടുപോകുന്നത്. കഴിഞ്ഞ നാലു വർഷത്തിനിടയിൽ 1.27 കോടി ലിനൻ സാധനങ്ങളെങ്കിലും നഷ്ടമായെന്ന് വിവരാവകാശ രേഖ. 2022നും 2025നും ഇടയിൽ ഇത്തരം മോഷണങ്ങൾ 56 ശതമാനം വർധിച്ചെന്നും കണക്ക്. മുൻകൂട്ടി ടിക്കറ്റെടുത്ത് എസി കോച്ചുകളിൽ യാത്ര ചെയ്യുന്നവർക്ക് രണ്ട് ബെഡ്ഷീറ്റ്, ഒരു ബ്ലാങ്കറ്റ്, ഒരു തലയണ, ഒരു തലയണ ഉറ, ഒരു ഫേസ് ടവൽ എന്നിവയാണ് റെയിൽവേ സാധാരണ വിതരണം ചെയ്യുന്നത്. എന്നാൽ പലപ്പോഴും ഇവ തിരിച്ചെത്താറില്ല. ഇവ ഇന്ത്യൻ റെയിൽവേയുടെ ഉടമസ്ഥതയിലുള്ളതാണെങ്കിലും വിതരണ ചുമതല ഏറ്റെടുത്തിരിക്കുന്നത് കോൺട്രാക്ടർമാരാണ്. എന്നുവച്ചാൽ നിർദോഷകരെന്ന് കരുതി ചിലർ നടത്തുന്ന മോഷണത്തിന്റെ നഷ്ടം കോൺട്രാക്ടർമാരുടെ തലയിലാകുമെന്ന് സാരം. പലപ്പോഴും കോൺട്രാക്ടർമാർ അതത് കോച്ചുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ നിന്നാണ് ഈ പണം ഈടാക്കുന്നത്. പലരുടെയും ശമ്പളത്തിന്റെ വലിയൊരു ഭാഗം ഇങ്ങനെ നഷ്ടപ്പെടാറുണ്ടെന്നാണ് അനുഭവസാക്ഷ്യം. മൂന്നു വർഷത്തെ കരാറിൽ ജോലിക്കു കയറുന്ന പലരും പാതിവഴിയിൽ ജോലി ഉപേക്ഷിച്ചു മടങ്ങുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.പ്രതിമാസം 21,000 ശമ്പളം വാങ്ങുന്ന ജീവനക്കാരന്റെ ശമ്പളത്തിൽ നിന്ന് ശരാശരി 2000 മുതൽ 3000 രൂപ വരെ ഇങ്ങനെ നഷ്ടപ്പെടാറുണ്ട്. നഷ്ടം ഇങ്ങനെകൂട്ടത്തിൽ ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത് ഫേസ് ടവലിന്റെ കാര്യത്തിലാണ്. ഏകദേശം 46.5 ലക്ഷം രൂപ വില വരുന്ന ഫേസ് ടവലുകളാണ് നാലു വർഷത്തിനിടയിൽ നഷട്പ്പെട്ടത്. 41.13 ലക്ഷം രൂപയുടെ ബെഡ്ഷീറ്റുകളും 23.59 ലക്ഷം രൂപയുടെ തലയിണ ഉറകളും നഷ്ടപ്പെട്ടു. 12.95 ലക്ഷം രൂപയുടെ ബ്ലാങ്കെറ്റും 2.76 ലക്ഷം രൂപ വില വരുന്ന തലയണയും യാത്രക്കാർ കൊണ്ടുപോയെന്നും കണക്ക്. ഇതെല്ലാം കൂടിയാണ് 104.51 കോടി രൂപയെത്തിയത്. പല റെയിൽവേ ഡിവിഷനുകളും ഇതിന്റെ കൃത്യമായ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. അതും കൂടി ചേർത്താൽ നഷ്ടം ഇനിയും കൂടുമെന്ന് സാരം. മുന്നിൽ നോർത്ത് ഇന്ത്യ
Travel ⏭️


