NEWS
റഷ്യൻ യുദ്ധത്തിൽ ഇന്ത്യയ്ക്കെതിരെ പോരിനിറങ്ങിയ ട്രംപിന്റെ വിശ്വസ്തൻ അന്തരിച്ചു; വിടവാങ്ങിയത് ‘500%’ ബില്ലിന്റെ അമരക്കാരൻ

യുക്രെയ്നെതിരെ യുദ്ധം തുടരാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ ‘സഹായിക്കുന്നത്’ ഇന്ത്യയും ചൈനയുമാണെന്ന വാദവുമായി രംഗത്തെത്തുകയും ഇന്ത്യയ്ക്കും ചൈനയ്ക്കുംമേൽ 500% പിഴച്ചുങ്കം ഏർപ്പെടുത്തണമെന്ന് ശക്തമായി വാദിക്കുകയും ചെയ്ത ‘ട്രംപിന്റെ വിശ്വസ്തൻ’ ലിൻസി ഗ്രഹാം അന്തരിച്ചു. യുഎസ് കോൺഗ്രസിലെ മുതിർന്ന അംഗങ്ങളിലൊരാളും സൗത്ത് കാരലൈനയിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്ററുമായിരുന്നു 71കാരനായ ഗ്രഹാം.പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്നാണ് അന്ത്യമെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. ട്രംപിന്റെ വിദേശകാര്യ നയരൂപീകരണത്തിന് പിന്നിലെ ബുദ്ധികേന്ദ്രങ്ങളിൽ ഒരാളായിരുന്നു ഗ്രഹാം. അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ ട്രംപ്, ഒരു കഠിനാധ്വാനിയെയാണ് രാജ്യത്തിന് നഷ്ടപ്പെട്ടതെന്ന് അഭിപ്രായപ്പെട്ടു.1994ൽ ആണ് ലിൻസി ഗ്രഹാം ആദ്യമായി യുസ് ഹൗസ് ഓഫ് റപ്രസന്റേറ്റീവായി തിരഞ്ഞെടുക്കപ്പെട്ടത്. 2002ൽ സെനറ്റിലെത്തി. 2008, 2014, 2020 വർഷങ്ങളിലും സെനറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. സൈന്യത്തിന്റെ അഭിഭാഷകനായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന് എയർ ഫോഴ്സ് കേണൽ പദവിയും ലഭിച്ചിരുന്നു. ഇറാന്റെ ആണവ വിഷയം കൈകാര്യം ചെയ്യുന്നതിൽ മുൻ പ്രസിഡന്റ് ബറാക് ഒബാമയെ ശക്തമായി വിമർശിച്ചയാളുമാണ് ഗ്രഹാം.
Source link


