NEWS

എം.സി റോഡിൽ രണ്ട് കെഎസ്ആർടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം; അഞ്ച് പേർക്ക് പരിക്ക്

തിരുവനന്തപുരം: രണ്ട് കെഎസ്ആർടിസി ബസുകളും കാറും കൂടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്. വാമനപുരത്ത് എംസി റോഡിലാണ് അപകടം. ആർക്കും ഗുരുതര പരിക്കുകളില്ല. കാരേറ്റ് ഭാഗത്തു നിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് വന്ന ഒരു കെഎസ്ആർടിസി ബസ് വാമനപുരം ആശുപത്രി ജംഗ്ഷനിൽ യാത്രക്കാരെ ഇറക്കാൻ നിറുത്തിയിരുന്നു.ഈ സമയം പുറകിലൂടെ അതേ ദിശയിൽ വന്ന മറ്റൊരു കെഎസ്ആർടിസി ബസ് പിന്നിൽ ഇടിയ്ക്കുകയും ഈ ബസിന്റെ പിന്നിലൂടെ വന്ന കാർ ഈ ബസിലിടിക്കുകയും ചെയ്തു. കാറിലും ബസിലും ഉണ്ടായിരുന്ന 5 പേർക്കാണ് പരിക്കേറ്റത്. ഇവരെ തൊട്ടടുത്ത ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

English Summary

Five people sustained injuries in an accident involving two KSRTC buses and a car on MC Road at Vamanapuram, Thiruvananthapuram. A KSRTC bus, stopped to drop passengers, was rear-ended by another KSRTC bus. A car then collided with the second bus. All five injured individuals were admitted to nearby hospitals, with no serious injuries reported.
RELATED TOPICS: MC ROAD ACCIDENT, KSRTC BUS ACCIDENT, KERALA ROAD ACCIDENT, CAR AND KSRTC COLLISION

Read News ⏭️

Back to top button