NEWS

‘ഡീപ് സ്റ്റേറ്റ് ’: 700 കോടി തട്ടിയ കമ്പനിയുടെ സ്വയം വിശേഷണം


കൊച്ചി ∙ യുഎസ് പ്രതിരോധ കാര്യാലയമായ പെന്റഗണിന്റെ അറിവോടെ ഇന്ത്യൻ ഭരണകൂടത്തിനും നിയമത്തിനും അതീതമായി പ്രവർത്തിക്കാൻ അംഗീകാരമുള്ള ‘ഡീപ് സ്റ്റേറ്റ്’ ആണ് വിപിവിവിയെന്ന മിഥ്യാബോധമാണു 700 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയ കേസിലെ മുഖ്യപ്രതി വെങ്കിട്ട വെങ്കിട് നിക്ഷേപകരിലും ജീവനക്കാരിലും വളർത്തിയത്.ഇന്ത്യയ്ക്കുള്ളിൽ ഇന്ത്യൻ നിയമങ്ങൾക്കും അന്വേഷണ ഏജൻസികൾക്കും അതീതമായി പ്രവർത്തിക്കാൻ ശേഷിയുള്ള സാമ്പത്തിക–അധികാര കൂട്ടായ്മയുടെ ഭാഗമാണ് ഓരോ നിക്ഷേപകനുമെന്നാണു ഇയാൾ വിശ്വസിപ്പിച്ചത്. ‘ഇൻഡോ–യുഎസ് പസിഫിക് പീസ് ട്രീറ്റിയിൽ’ ഒപ്പുവച്ചതോടെ യുഎസിനു വേണ്ടി ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള അധികാരം യുഎസ് സുപ്രീം കോടതി വിപിവിവിക്കു മാത്രമായി നൽകിയെന്നും വിശ്വസിപ്പിച്ചു.ജനാധിപത്യ സർക്കാരിന് ഉള്ളിലോ പിറകിലോ ഇരുന്നു രഹസ്യമായി അധികാരം പ്രയോഗിക്കുന്ന നിഴൽ ഭരണകൂട സംവിധാനത്തെയാണ് ‘ഡീപ് സ്റ്റേറ്റ്’ (Deep State) എന്നു വിളിക്കുന്നത്. സൈന്യം, രഹസ്യാന്വേഷണ ഏജൻസികൾ, ഉയർന്ന ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന ഈ ശൃംഖല, ഔദ്യോഗിക ഭരണാധികാരികൾ മാറിയാലും രാജ്യത്തിന്റെ നയങ്ങളെയും തീരുമാനങ്ങളെയും സ്വന്തം താൽപ്പര്യങ്ങൾക്കനുസരിച്ച് സ്വാധീനിക്കുന്നു.


Source link

Back to top button