LIFESTYLE
അമ്മയും നാല് ആണ്മക്കളും ഒരുക്കിയ സ്വർഗം; വിഡിയോ

കോട്ടയത്ത് എളപ്പാനിയിലാണ് സിസിലിയുടെയും നാലാണ്മക്കളുടെയും പുതിയ വീട്. വർഷങ്ങൾ പഴക്കമുള്ള അസൗകര്യങ്ങൾ നിറഞ്ഞ വീട് പൊളിച്ചുകളഞ്ഞാണ് കാലോചിതമായ സൗകര്യങ്ങളുള്ള വീട് നിർമിച്ചത്.30 സെന്റിൽ 3300 സ്ക്വയർഫീറ്റിൽ ട്രോപ്പിക്കൽ മോഡേൺ ഡിസൈനിൽ ഒറ്റ നിലയിലാണ് വീടൊരുക്കിയത്. റോഡിൽ നിന്ന് ഉയരത്തിലുള്ള പ്ലോട്ടായതിനാൽ വീടിന് നല്ല വ്യൂ ലഭിക്കുന്നു. പല തട്ടുകളായി ചരിഞ്ഞ മേൽക്കൂരയാണ് പുറംകാഴ്ചയിലെ ഭംഗി. മുറ്റത്ത് ബേബിമെറ്റൽ വിരിച്ചു.സിറ്റൗട്ടിൽ നാച്ചുറൽ സ്റ്റോൺ കൊണ്ട് ക്ലാഡിങ് വോൾ ചെയ്തിട്ടുണ്ട്. തടിവാതിലുകൾ ഒഴിവാക്കി പ്രധാന വാതിലടക്കം സ്റ്റീൽ ഡോറാണ് ഉപയോഗിച്ചിരിക്കുന്നത്.ഓപൺ തീമിന്റെ മനോഹാരിതയിലാണ് അകത്തളങ്ങൾ. അതിനാൽ ഉള്ളിൽ നല്ല വിശാലത അനുഭവപ്പെടുന്നു. കോമൺ ഏരിയകളിൽ 6×3 യുടെ ബിഗ് ടൈലുകളാണ് വിരിച്ചിരിക്കുന്നത്. ഇതും അകത്തളം വിശാലമായി തോന്നിക്കാൻ ഉപകരിക്കുന്നു.സിറ്റൗട്ട്, ലിവിങ്, പ്രെയർ സ്‌പേസ്, ഡൈനിങ്, കിച്ചൻ, വർക്ക് ഏരിയ, നാല് ബെഡ്റൂമുകൾ, അറ്റാച്ച്ഡ് ബാത്റൂം ഇത്രയുമാണ് 3300 സ്ക്വയർഫീറ്റിൽ ഒരുക്കിയിരിക്കുന്നത്.ഡബിൾ ഹൈറ്റിലാണ് ലിവിങ്. കസ്റ്റമൈസ് ചെയ്ത ഫർണിച്ചറുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഡൈനിങ്ങിൽനിന്ന് സ്ലൈഡിങ് ഗ്ലാസ് ഡോർ തുറന്ന് പാറ്റിയോയിലേക്ക് കടക്കാം.
Source link
CINEMA
CINEMA


