NEWS
കെ എൻ ബാലഗോപലിനായി രാഷ്ട്രീയ പ്രചാരണം; പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വിശദ അന്വേഷണം

കെ എൻ ബാലഗോപാൽ
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കയിലെ ഇടതുസ്ഥാനാർത്ഥി കെ എൻ ബാലഗോപാലിനുവേണ്ടി കൊല്ലം റൂറൽ പൊലീസിലെ നാല് ഉദ്യോഗസ്ഥർ രാഷ്ട്രീയ പ്രചാരണം നടത്തിയെന്ന പരാതിയിൽ വിശദ അന്വേഷണം. ഇടതുസംഘടനാ ഭാരവാഹികളായ ഉദ്യോഗസ്ഥർക്കെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചെന്നും വിശദമായ അന്വേഷണത്തിന് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയതായും കൊല്ലം റൂറൽ എസ്പി ഷാജി സുഗുണൻ അറിയിച്ചു. കുറ്റക്കാരെന്നു കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


