മുജ്ജൻമ ബന്ധം പോലത്തെ അടുപ്പം, സംഗീത ദേവത തന്നെയാണ് എനിക്ക് ജാനകിയമ്മ

നിത്യഹരിത ഗാനങ്ങളിലൂടെ തലമുറകളെ വിസ്മയിപ്പിച്ച ഇതിഹാസ ഗായിക എസ്. ജാനകിയും മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയും തമ്മിലുള്ള അടുപ്പം പ്രസിദ്ധമാണ്. ഗുരുശിഷ്യ ബന്ധം എന്നതിലപ്പുറം അമ്മയും മകളും പോലെയായിരുന്നു ഇരുവരും, അതുകൊണ്ട് തന്നെയാണ് പിന്നണി ഗാനരംഗത്ത് നിന്നുള്ള പിൻവാങ്ങൽ പ്രഖ്യാപിച്ചപ്പോ( ജാനകി പറഞ്ഞത്, എനിക്ക് വേണ്ടി എന്റെ മകൾ പാടും എന്ന്.
ആദ്യമായി ജാനകിയമ്മയെ കണ്ടത് ഒരു നവരാത്രിക്കാലത്താണെന്ന് ചിത്ര അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ദാസേട്ടന്റെ മാനേജർ കുഞ്ഞുണ്ണിയുടെ ഭാര്യ നന്ദിനി ചേച്ചിക്കൊപ്പം അമ്മയുടെ അഭിരാമപുരത്തെ വീട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ബൊമ്മക്കൊലു വച്ചിട്ടുണ്ടെന്നറിഞ്ഞ് പോയതാണ്. എന്നാൽ ജാനകിയമ്മയെ നേരിൽ കാണുകയായിരുന്നു ഉദ്ദേശ്യം. ആദ്യകൂടിക്കാഴ്ചയിൽ തന്നെ സ്നേഹവാത്സല്യങ്ങൾ കൊണ്ട് എന്നെ അമ്മ കീഴടക്കി കളഞ്ഞെന്ന് ചിത്ര പറയുന്നു. നാട്ടുരാഗത്തിലുള്ള സരസീരുഹാക്ഷ എന്ന ഗാനം അവിടെയിരുന്ന് പാടി. ഒരുപിടി സമ്മാനങ്ങളുമായാണ് അന്ന് തിരിച്ചുപോയത്. അന്ന അമ്മ സമ്മാനിച്ച ഹാൻഡ് കർച്ചീഫിന്റെ രൂപത്തിലുള്ള ഫോട്ടോ ആൽബവുപം യൂണിബാളിന്റെ വെള്ളനിറമുളള പേനയും ഇന്നും പൊന്നുപോലെ സൂക്ഷിക്കുന്നുവെന്ന് ചി്ത്ര കൂട്ടിച്ചേർത്തു.
ചിലപ്പോൾ സംഗീതദേവത തന്നെയാണ് എനിക്ക് ജാനകിയമ്മ എന്നും ചിത്ര പറഞ്ഞു. അമ്മയോടൊപ്പം കുറേസമയം ചെലവഴിച്ച ശേഷം ഓരോ തവണയും വിടപറയുമ്പോ&ൾ വല്ലാത്ത നഷ്ടബോധം തോന്നും. മനസില്ലാമനസോടെ സ്വന്തം കുഞ്ഞിനെ മറ്റാരെയോ ഏൽപ്പിച്ച് മടങ്ങുമ്പോൾ ഒരു അമ്മയ്ക്ക് തോന്നുന്ന അതേ വികാരം. സംസാരിച്ച് ഫോൺ വച്ചാൽ പോലും വലിയൊരു ശൂന്യത തോന്നും. ഏതോ മുജ്ജന്മ ബന്ധഘം പോലത്തെ അടുപ്പം എന്നും ചിത്ര പറയുന്നു.
Source link


