NEWS

അവധി ആഘോഷിക്കാൻ വിദേശത്ത് പോയ ദമ്പതികളെ കാണാനില്ല; മകളെ നാട്ടിലാക്കി കോടികൾ തട്ടിയെടുത്ത് മുങ്ങിയെന്ന് സംശയം?


ഹൈദരാബാദ് ∙ അവധിക്കാലം ആഘോഷിക്കാൻ സ്വിറ്റ്‌സർലൻഡിൽ പോയ ദമ്പതികളെ കാണാതായതായി പരാതി. മകളുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ദമ്പതികൾ രാജ്യം വിട്ടത് നിക്ഷേപകരിൽ നിന്നും വാങ്ങിയ കോടികളുമായിട്ടാണെന്ന് സംശയിക്കുന്നു. ബിസിനസുകാരനായ പബ്ബ ചന്ദ്രശേഖർ (51), വീട്ടമ്മയായ ഭാര്യ സ്വപ്ന (42) എന്നിവരാണ് വിദേശത്ത് വച്ച് കാണാതായത്. ഇവരെ കണ്ടെത്താൻ പൊലീസ് ശ്രമങ്ങൾ തുടങ്ങി.ജൂൺ 22 നാണ് ദമ്പതികൾ ഇന്ത്യ വിട്ടത്. ജൂലൈ 8 വരെ ഇവർ കുടുംബവുമായി ആശയവിനിമയം നടത്തിയിരുന്നു. എന്നാൽ ശേഷം മാതാപിതാക്കൾ വിളിക്കുകയോ അവരുടെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാനോ കഴിഞ്ഞില്ലെന്ന് മകൾ ശ്രേയ നൽകിയ പരാതിയിൽ പറയുന്നു. ദമ്പതികൾ സ്വിറ്റ്സർലൻഡിലേക്കാണോ പോയതെന്നാണ് പൊലീസ് ആദ്യം പരിശോധിക്കുന്നത്. ഇതിനായി യാത്രാരേഖകൾ ഉൾപ്പെടെ കണ്ടെത്താൻ നടപടികൾ സ്വീകരിച്ചു.


Source link

Back to top button