NEWS
പാക്കിസ്ഥാനിൽ ജനസംഖ്യാ നിയന്ത്രണം: സമിതിയിൽ സൈനിക മേധാവി അസിം മുനീറും

ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ രാജ്യത്തിന്റെ ജനസംഖ്യാ നിയന്ത്രണ ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്ന് മാധ്യമ റിപ്പോർട്ട്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് രൂപീകരിച്ച ഉന്നതതല സമിതിയിൽ അസിം മുനീറിനെ ഉൾപ്പെടുത്തിയതായി ഡോൺ പത്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ജനസംഖ്യാ നയത്തെയും മനുഷ്യാവകാശങ്ങളെയും കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന രണ്ട് സെനറ്റ് കമ്മിറ്റികളുടെ സംയുക്ത യോഗത്തിൽ ഫെഡറൽ ആരോഗ്യ മന്ത്രി സയ്യിദ് മുസ്തഫ കമാലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
Source link


