NEWS
കടലിനു മുകളിൽ യുഎസ് പൈലറ്റ് കണ്ടു, ചതുരത്തിലുള്ള അജ്ഞാതവസ്തു; പറക്കും തളിക യാഥാർഥ്യമോ? റിപ്പോർട്ട്

വാഷിങ്ടൻ∙ അജ്ഞാത പറക്കും തളികകളുമായി (യുഎഫ്ഒ) ബന്ധപ്പെട്ട കൂടുതൽ രേഖകൾ പെന്റഗൺ പുറത്തുവിട്ടു. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു നിഗൂഢ വസ്തുവിനെ കണ്ടതായി സൈനിക പൈലറ്റ് വെളിപ്പെടുത്തുന്ന റിപ്പോർട്ടും ഇതിൽ ഉൾപ്പെടുന്നതായി യുഎസിലെ ‘സിബിഎസ് ന്യൂസ്’ റിപ്പോർട്ട് ചെയ്തു.പെന്റഗൺ, നാസ, സിഐഎ, എഫ്ബിഐ, ഊർജ വകുപ്പ് എന്നിവയുൾപ്പെടെയുള്ള വിവിധ ഏജൻസികളിൽ നിന്നുള്ള 40 ഫയലുകൾ, 14 രേഖകൾ, 19 വിഡിയോകൾ, നാല് ഓഡിയോ ഫയലുകൾ, മൂന്ന് ചിത്രങ്ങൾ എന്നിവയാണ് പുറത്തുവിട്ടിരിക്കുന്നത്. ഈ വർഷം ആദ്യം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങൾ പുറത്തുവിടുന്നത്. war.gov/ufo എന്ന വെബ്സൈറ്റിൽ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങൾ ഇപ്പോൾ ആർക്കും കാണാം. ഇതിലെ പകുതിയോളം ഫയലുകൾ 2010ലോ അതിനുശേഷമോ ഉള്ളതാണ്. പടിഞ്ഞാറൻ പസഫിക് സമുദ്രം, അറ്റ്ലാന്റിക്, പശ്ചിമേഷ്യ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് സൈനിക ക്യാമറകൾ പകർത്തിയ ഇൻഫ്രാറെഡ് ദൃശ്യങ്ങൾ ഈ വിഡിയോകളിലുണ്ട്.2015 സെപ്റ്റംബറിൽ ടെക്സസിലെ അമരില്ലോയ്ക്ക് സമീപമുള്ള പാൻടെക്സ് ആണവായുധ നിർമാണ നിലയത്തിന് മുകളിൽ അജ്ഞാത വസ്തുവിനെ കണ്ടതായി ഊർജ വകുപ്പിന്റെ ഫയലിൽ പറയുന്നു. 2025ൽ ചൈനയ്ക്ക് സമീപം, യുഎസ് സൈന്യത്തിന്റെ ഇന്തോ-പസഫിക് കമാൻഡിന് കീഴിൽ നടന്ന സംഭവവും റിപ്പോർട്ടിലുണ്ട്. ആറ് കോണുകളുള്ള നക്ഷത്രത്തിന് സമാനമായ ഒരു രൂപത്തെ സൈനിക സെൻസർ പിന്തുടരുന്നതാണ് ഒരു വിഡിയോയിലുള്ളത്. ഒരു അജ്ഞാത വസ്തു ഇലക്ട്രോ-ഒപ്റ്റിക്കൽ, ഇൻഫ്രാറെഡ് സെൻസറുകളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയതായും റിപ്പോർട്ടിലുണ്ട്.
Source link


