NEWS
‘‘സാർ ഇത് തെറ്റാണ്’’; ജമ്മുകശ്മീർ പാക്കിസ്ഥാന്റെ ഭാഗമെന്ന് ഭൂപടം, ധാക്കയിലെ സെമിനാറിനിടെ തിരുത്തി ഇന്ത്യ

ധാക്ക∙ ബംഗ്ലദേശ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസിൽ (BIISS) നടന്ന ഒരു സെമിനാറിനിടയിൽ തെറ്റായ ഭൂപടം പ്രദർശിപ്പിച്ചതിനെതിരെ എതിർപ്പ് രേഖപ്പെടുത്തി ഇന്ത്യ. കഴിഞ്ഞ ദിവസം ധാക്കയിൽ നടന്ന സെമിനാറിൽ ജമ്മുകശ്മീർ പാക്കിസ്ഥാന്റെ ഭാഗമായാണ് കാണിച്ചിരുന്നത്. ഇത് തെറ്റാണെന്നും ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും സെമിനാറിനിടെ ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമിഷണർ സെക്കൻഡ് സെക്രട്ടറി പൂജ കുമാരി ഝാ പറഞ്ഞു. ബംഗ്ലദേശ് മുൻ ഹൈക്കമിഷണറായ അഹമ്മദ് താരിഖ് കരീം ആയിരുന്നു സെമിനാർ അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ പ്രഭാഷണത്തിനിടെ സ്ക്രീനിൽ കാണിച്ച ഭൂപടത്തിൽ ജമ്മു കശ്മീർ പാക്കിസ്ഥാന്റെ ഭാഗമായാണ് രേഖപ്പെടുത്തിയിരുന്നത്. ഭൂപടം കണ്ട ഉടനെ പൂജ കുമാരി ഇടപെട്ട് എതിർപ്പ് രേഖപ്പെടുത്തി. ‘‘സാർ ഇത് തെറ്റായ ഭൂപടമാണ്. ജമ്മുകശ്മീർ ഇന്ത്യയുടെ ഭാഗമാണ്’’ എന്നായിരുന്നു അവരുടെ പ്രതികരണം.
Source link


