BUSINESS

ഇന്ത്യയിലെ ഏറ്റവും സമ്പന്ന ക്ഷേത്രങ്ങൾ: ആദ്യ 5ൽ രണ്ടും കേരളത്തിൽ, പട്ടിക ഇങ്ങനെ


ഒട്ടേറെ അതിസമ്പന്ന ക്ഷേത്രങ്ങളുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്തെ ഏറ്റവും സമ്പന്നമായ 5 ക്ഷേത്രങ്ങളുടെ പട്ടികയെടുത്താൽ അതിൽ രണ്ടെണ്ണം നമ്മുടെ കേരളത്തിലാണ്. പട്ടിക ഇങ്ങനെ:1) തിരുമല തിരുപ്പതി വെങ്കടേശ്വര ക്ഷേത്രം, ആന്ധ്രാപ്രദേശ് : കണക്കുകൾ പ്രകാരം ഏതാണ്ട് 2.26 ലക്ഷം കോടി രൂപയാണ് തിരുപ്പതി ക്ഷേത്രത്തിന്റെ ആസ്തി. വർഷം 5000 കോടിയോളം രൂപയാണ് വരുമാനമായി ക്ഷേത്രം നേടുന്നത്. ഇതിൽ ഭക്തരുടെ സംഭാവന മാത്രം 1500 കോടിയോളം രൂപയാണ്.2) ശ്രീപദ്മനാഭ സ്വാമിക്ഷേത്രം, തിരുവനന്തപുരം, കേരളം: 1.2 ലക്ഷം കോടി രൂപയിലേറെയാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആസ്തി. സ്വർണ വിഗ്രഹങ്ങൾ, വജ്രങ്ങൾ, പുരാതന നാണയങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവയെല്ലാം ഇതിലുൾപ്പെടുന്നു.3) ഷിർദ്ദി സായി ബാബ ക്ഷേത്രം, മഹാരാഷ്ട്ര: ഏകദേശം 3,000 കോടി രൂപയാണ് ആസ്തി. പ്രതിവർഷ വരുമാനം 700 കോടി വരെ. 4) ഗുരുവായൂർ ക്ഷേത്രം, കേരളം: കണക്കാക്കുന്ന ആസ്തി 1700-2500 കോടി രൂപ. വാർഷിക വരുമാനം 250-400 കോടി രൂപ.5) ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്രം, ജമ്മു കശ്മീർ‌: ആസ്തി 2000 കോടി രൂപയിലേറെ. വാർഷിക വരുമാനം കണക്കാക്കുന്നത് 700 കോടിയോളം. സംഭാവനയായി മാത്രം 250 കോടിയിലേറെ കിട്ടുന്നു.


Source link

Back to top button