NEWS

‘സൂര്യൻ വലുതായി ഭൂമിയെ വിഴുങ്ങും, അതൊന്നും കാണാനുള്ള ഭാഗ്യം മനുഷ്യകുലത്തിനുണ്ടാവില്ല’

മുൻ ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്

സൂര്യൻ ഭൂമിയെ വിഴുങ്ങുന്ന കാലം വിദൂരമല്ലെന്ന് മുൻ ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്. സൂര്യന്റെ ആയുസ്സ് അവസാനിക്കുമ്പോൾ ഭൂമിയും അവസാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൗമുദി ടിവിയുടെ സ്‌ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐഎസ്ആർഒയുടെ ബഹിരാകാശാ ദൗത്യങ്ങളെക്കുറിച്ചും വ്യക്തി ജിവിതത്തെക്കുറിച്ചും അദ്ദേഹം തുറന്ന് സംസാരിച്ചു.

‘സൂര്യൻ ഭൂമിയെ വിഴുങ്ങുന്ന ഒരു കാലം വരും. കാരണം സൂര്യനും ഒരു ആയുസുണ്ട്. സൂര്യനിലെ ഹൈഡ്രജൻ കുറയുന്നത് അനുസരിച്ച്, ചൂട് പുറപ്പെടുവിക്കുന്നതിന്റെ അളവ് കുറയും. അത് അതനുസരിച്ച് ഗ്രാവിറ്റി കുറയുകയും വലുതായി ഭൂമിയെ വിഴുങ്ങുകയും ചെയ്യും. അത് നമുക്ക് അറിയാവുന്ന കാര്യമാണ്. അതിന് മുമ്പ് തന്നെ മനുഷ്യന് ഇവിടെ വംശനാശം സംഭവിക്കും. അതൊന്നും കാണാനുള്ള ഭാഗ്യം മനുഷ്യകുലത്തിനുണ്ടാവില്ല. അതിന് മുമ്പ് തന്നെ മനുഷ്യകുലം ഇല്ലാതാവും’- സോമനാഥ് പറഞ്ഞു.

ആദിത്യ മിഷൻ ദൗത്യത്തെക്കുറിച്ചും ക്യാൻസർ ബാധിതനായതിനെക്കുറിച്ചും സോമനാഥ് സംസാരിച്ചു. ‘പെട്ടെന്നൊന്നും കണ്ടെത്തുന്നതിന് വേണ്ടിയല്ല ആദിത്യ വിക്ഷേപിച്ചത്. സോളാർ പീക്ക് എന്ന വർഷത്തിലായിരുന്നു അത്. ചന്ദ്രയാന്റെ ആദ്യത്തെ L1 ലോഞ്ചിനിടെയാണ് ക്യാൻസർ രോഗബാധ സ്ഥിരീകരിച്ചത്. അതിന് മുമ്പ് പല ടെസ്റ്റുകൾ ചെയ്‌തെങ്കിലും രോഗം മനസിലാക്കാൻ സാധിച്ചിരുന്നില്ല. ലോഞ്ചിന്റെ തയ്യാറെടുപ്പുകൾക്കിടെ ശ്രീഹരിക്കോട്ടയിലെ ആശുപത്രിയിൽ സ്‌കാൻ ചെയ്തപ്പോഴാണ് രോഗം മനസിലാകുന്നത്. പെട്ടെന്നുതന്നെ ചികിത്സകൾ ആരംഭിച്ചു’- അദ്ദേഹം പറഞ്ഞു.

English Summary

Former ISRO Chairman Dr. S. Somanath stated in a Kaumudy TV interview that the Sun will eventually engulf Earth as its lifespan ends. He also discussed the Aditya mission. Dr. Somanath revealed his cancer diagnosis was confirmed at a Sriharikota hospital during Chandrayaan L1 launch preparations, leading to immediate treatment after earlier tests had not detected the illness.
RELATED TOPICS: SUN SWALLOWING EARTH, SUN EXPANSION, EARTH END PREDICTION, SOORYAN BHOOMI VIZHUNGUM, HUMAN EXTINCTION SCIENCE


Source link
NEWS

Read News

Read News✅

Back to top button