HEALTH

30 മിനിറ്റ് നടക്കുന്നതാണോ 10 സ്ക്വാട്ടാണോ നല്ലത്? രക്തത്തിലെ ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കാൻ പുതുവഴി


പണ്ടുമുതലേ ആരോഗ്യം നിലനിർത്തുന്നതിനുള്ള ഏറ്റവും എളുപ്പവും ഫലപ്രദവുമായ മാർഗ്ഗങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നതാണ് നടത്തം. ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു, കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും ഇത് സഹായിക്കുന്നു.എന്നിരുന്നാലും, പകൽസമയങ്ങളിൽ ഇടയ്ക്കിടെ ചെയ്യുന്ന ലളിതമായ സ്ക്വാട്ട്സ് (Squats) വ്യായാമം, ഭക്ഷണത്തിനു ശേഷമുള്ള ഗ്ലൂക്കോസ് നിയന്ത്രണത്തിന് നടത്തത്തിനേക്കാൾ ഗുണകരമായേക്കുമെന്നാണ്‌ പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. അത്ഭുതകരമായി തോന്നുന്നുണ്ടല്ലേ?”Enhanced muscle activity during interrupted sitting improves glycemic control in overweight and obese men” എന്ന തലക്കെട്ടിൽ 2024-ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണിത് പറയുന്നത്‌. ഓരോ 45 മിനിറ്റിലും 10 സ്‌ക്വാട്ടുകൾ ചെയ്യുന്നത്, തുടർച്ചയായി 30 മിനിറ്റ് നടക്കുന്നതിനേക്കാൾ കൂടുതൽ ഫലപ്രദമാണെന്ന് കണ്ടെത്തി.തുടർച്ചയായി നടക്കുന്നതിനെ അപേക്ഷിച്ച്, ഇടയ്ക്കിടെ സ്ക്വാട്ട് ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഏകദേശം 40% വരെ നിയന്ത്രിക്കാൻ സഹായിക്കും.അമിതഭാരവും പൊണ്ണത്തടിയുമുള്ള 18 പുരുഷന്മാരെ ഉൾപ്പെടുത്തി നടത്തിയ Controlled crossover trial ആയിരുന്നു ഈ പഠനം. ഗവേഷകർ നാല് വ്യത്യസ്ത ശാരീരിക പ്രവർത്തന രീതികളെയാണ് താരതമ്യം ചെയ്തത്:1. തുടർച്ചയായി ഇരിക്കുക. 2. 30 മിനിറ്റ് നീളുന്ന നടത്തം. 3. ഓരോ 45 മിനിറ്റിലും നടത്തത്തിനായി ചെറിയ ഇടവേളകൾ എടുക്കുക. 4. ഓരോ 45 മിനിറ്റിലും സ്ക്വാട്ട് സെഷനുകൾ ചെയ്യുക.


Source link

Back to top button