NEWS
ബംഗ്ലദേശിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന; ഡിസംബറിൽ കോടതിയിൽ കീഴടങ്ങുമെന്ന് പ്രഖ്യാപനം

ന്യൂഡൽഹി∙ നാടുകടത്തപ്പെട്ട ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഈ വർഷം ഡിസംബറോടെ ഇന്ത്യയിൽനിന്ന് ബംഗ്ലദേശിലേക്കു മടങ്ങുമെന്ന് പ്രഖ്യാപിച്ചു. വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് എഴുപത്തിയെട്ടുകാരിയായ ഹസീന ഇക്കാര്യം അറിയിച്ചത്. തനിക്കും പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കും വധശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും നാട്ടിലെത്തി സ്വമേധയാ കോടതിയിൽ കീഴടങ്ങാനാണു തീരുമാനമെന്നും അവർ പറഞ്ഞു.ബംഗ്ലദേശിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവി വഹിച്ച നേതാവാണ് ഷെയ്ഖ് ഹസീന. 2024 ലെ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് 20 വർഷത്തോളം നീണ്ട ഭരണത്തിനു വിരാമമിട്ട് അവർ ഇന്ത്യയിൽ അഭയം തേടുകയായിരുന്നു. പ്രക്ഷോഭം അടിച്ചമർത്താൻ സ്വീകരിച്ച നടപടികളുടെ പേരിൽ കഴിഞ്ഞ നവംബറിൽ ബംഗ്ലദേശ് കോടതി ഹസീനയ്ക്കു വധശിക്ഷ വിധിച്ചു. എന്നാൽ തനിക്കെതിരായ എല്ലാ ആരോപണങ്ങളും ഹസീന നിഷേധിച്ചിട്ടുണ്ട്.അവാമി ലീഗിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണം അവാമി ലീഗിനെ നിരോധിച്ച നടപടി പിൻവലിക്കണമെന്നും ഹസീന ആവശ്യപ്പെട്ടു. ഞങ്ങൾ മോശമായി ഭരിച്ചിട്ടുണ്ടെങ്കിൽ അതിന്റെ വിധി ജനങ്ങൾ പറയട്ടെ എന്നാണ് അവരുടെ പ്രതികരണം. 300 പാർലമെന്റ് മണ്ഡലങ്ങളിൽ 125 ഇടങ്ങളിൽ ഓൺലൈൻ യോഗങ്ങൾ നടത്തി പാർട്ടിയെ പുനഃസംഘടിപ്പിക്കുന്നതായും അവർ അറിയിച്ചു.
Source link


