NEWS

ടൂറിസത്തിൽ വൻ കുതിപ്പിന് എഐ കമ്പനിയുമായി ഐബിഎസ് ;‘നാവിക് ടെക്നോളജി’ 16 രാജ്യങ്ങളിൽ, 5000 പേർക്ക് തൊഴിൽ


തിരുവനന്തപുരം ∙ ടൂറിസം വ്യവസായത്തിൽ വിപ്ലവകരമായ കുതിപ്പ് ലക്ഷ്യമിട്ട് നിർമിതബുദ്ധി (എഐ) കമ്പനിയുമായി ഐടി ഭീമന്മാരായ ഐബിഎസ് സോഫ്റ്റ്‌വെയർ. നാവിക് ടെക്നോളജി എന്നു പേരിട്ട പുതിയ കമ്പനി പൂർണമായും മാതൃസ്ഥാപനത്തിൽനിന്നു മാറിയാകും പ്രവർത്തിക്കുക. എയർലൈൻ, ക്രൂസ്, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്സ് എന്നീ മേഖലയിൽ എഐ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണു ലക്ഷ്യം. കൊച്ചി ഇൻഫോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന നാവിക് ടെക്നോളജിയുടെ ഉദ്ഘാടനം 23ന് മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവഹിക്കും.സോഫ്റ്റ്‌വെയർ സേവനവും കൺസൽറ്റൻസിയും നൽകുന്ന നാവിക്, ഈ മേഖലയിലെ രാജ്യത്തെ ആദ്യ സ്ഥാപനമാകും. പൂർണമായും വ്യക്തിയധിഷ്ഠിതമായി ഓഫറുകളും സേവനങ്ങളും നൽകും. എന്നാൽ വ്യക്തിഗത വിവരങ്ങൾക്ക് പൂർണസുരക്ഷയും കമ്പനി ഉറപ്പുനൽകുന്നു.


Source link

Back to top button