FASHION
നരച്ച മുടിയെ ഇനി പേടിക്കേണ്ട, മുടി ഡൈ ചെയ്യാതെ അൻഷുല കപൂർ വിവാഹത്തിനൊരുങ്ങിയതിങ്ങനെ

മറ്റേതൊരു വധുവിനെയും പോലെ തന്റെ വിവാഹദിനത്തിൽ ഏറ്റവും മനോഹരമായി തിളങ്ങണം എന്ന് ബോണി കപൂറിന്റെ മകൾ അൻഷുല കപൂറിനും ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ചുരുണ്ട മുടിയായതിനാൽ തന്നെ അൻഷുലയുടെ തലയിലെ ചില നരച്ച മുടികൾ പെട്ടെന്ന് കാണുന്ന രീതിയിലായിരുന്നു. സാധാരണയായി ഇത്തരം സാഹചര്യങ്ങളിൽ എല്ലാവരും ചെയ്യുന്നതുപോലെ കറുത്ത ഹെയർ ഡൈ (Hair Dye) ഉപയോഗിച്ച് അത് പൂർണ്ണമായി മറയ്ക്കാൻ അൻഷുല തയ്യാറായില്ല. പകരം, തന്റെ ഹെയർ എക്സ്പർട്ടിനൊപ്പം ചേർന്ന് തികച്ചും സ്വാഭാവികമായി ആ നരയെ ഫാഷന്റെ ഭാഗമാക്കുകയാണവർ.മുംബൈയിലെ ക്രിയേറ്റീവ് ഹെയർ സ്റ്റൈലിസ്റ്റും കളറിസ്റ്റുമായ അക്ഷത ഹോനാവറാണ് ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം പങ്കുവെച്ചത്. “നരച്ച മുടി പൂർണ്ണമായി ഇല്ലാതാക്കേണ്ട കാര്യമില്ല. അത് മറ്റ് മുടികളുടെ കളറുകളുമായി മനോഹരമായി ബ്ലെൻഡ് ചെയ്താൽ (ലയിപ്പിച്ചു ചേർത്താൽ) മതി. വിവാഹത്തിന് തന്റെ മുടി ഏറ്റവും നാച്ചുറലായി ഇരിക്കണമെന്ന് അൻഷുല പറഞ്ഞപ്പോൾ ‘ഗ്രേ ബ്ലെൻഡിങ്’ (Grey Blending) തന്നെയാണ് ഇതിന് ഏറ്റവും അനുയോജ്യമെന്ന് എനിക്ക് തോന്നി,” അക്ഷത വീഡിയോയ്ക്കൊപ്പം കുറിച്ചു.ഗ്രേ ബ്ലെൻഡിങ് നരച്ച മുടിയെ മുഴുവനും കറുപ്പിച്ച് കളയുന്ന ഡൈ-ക്ക് പകരമായി, നിലവിലുള്ള നരച്ച മുടിയെയും സ്വാഭാവിക മുടിയെയും തമ്മിൽ ഇണങ്ങിച്ചേരുന്ന രീതിയിൽ കളർ ചെയ്യുന്ന ഒരു മോഡേൺ ടെക്നിക്കാണിത്. മുടിയുടെ സ്വാഭാവിക ഭംഗി നിലനിർത്തിക്കൊണ്ട് തന്നെ, ആവശ്യമായ ഭംഗി ഇത് നൽകും. മുടി വളർന്നുവരുമ്പോൾ കളർ ചെയ്ത ഭാഗവും അല്ലാത്ത ഭാഗവും തമ്മിൽ വലിയ വ്യത്യാസം തോന്നില്ല എന്നതാണ് പ്രത്യേകത.പൂർണ്ണമായി കറുപ്പ് ചായം തേയ്ക്കുന്നതിന് പകരം രണ്ട് വ്യത്യസ്തനിറങ്ങളാണ് അൻഷുലയ്ക്കായി അക്ഷത തിരഞ്ഞെടുത്തത്. ബ്രൗൺ, ലൈറ്റ് ബ്രൗൺ.ഈ പ്രോസസ്സിനെക്കുറിച്ച് അക്ഷത വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: വെളുത്ത മുടിയിൽ പെട്ടെന്ന് കളർ പിടിക്കില്ല. അതുകൊണ്ട് ബ്രൗൺ നിറം ഉപയോഗിക്കുമ്പോൾ അത് മുടിക്ക് ഒരു സുതാര്യമായ (Translucent) തിളക്കം നൽകും. നരച്ച മുടി പൂർണ്ണമായി കറുപ്പിച്ചാൽ, പുതിയ മുടി വളരുമ്പോൾ തലയിൽ ഒരു കറുത്തവര (band) പോലെ അത് എടുത്തുകാണിക്കും. ഗ്രേ ബ്ലെൻഡിങ്ങിൽ ഈ പ്രശ്നമില്ല. ഓരോ നരച്ച മുടിയും പിടിച്ച് കറുപ്പിക്കുന്നതിന് പകരം, ബ്രൗൺ, ലൈറ്റ് ബ്രൗൺ നിറങ്ങൾ ഉപയോഗിച്ച് മുടിയിൽ ഹൈലൈറ്റുകളും ലോലൈറ്റുകളും നൽകി. കറുപ്പും വെളുപ്പും തമ്മിലുള്ള കോൺട്രാസ്റ്റ് വളരെ കൂടുതലാണ്. എന്നാൽ ബ്രൗൺനിറങ്ങൾ നരയെ മുടിയുടെ സ്വാഭാവികനിറത്തോട് ചേർത്തുനിർത്തും.പ്രശസ്ത ബോളിവുഡ് നിർമ്മാതാവ് ബോണി കപൂറിന്റെയും അന്തരിച്ച മോന ശൗരി കപൂറിന്റെയും മകളാണ് അൻഷുല. നടൻ അർജുൻ കപൂറിന്റെ അനിയത്തി കൂടിയാണ്. നടിമാരായ ജാൻവി കപൂറും ഖുഷി കപൂറും അൻഷുലയുടെ സഹോദരിമാരാണ് (ബോണി കപൂറിന്റെയും അന്തരിച്ച നടി ശ്രീദേവിയുടെയും മക്കൾ). ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ 2025 ജൂലൈയിലാണ് അൻഷുലയും തിരക്കഥാകൃത്തായ രോഹൻ താക്കറും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. ജൂലൈ 6-നായിരുന്നു ഇവരുടെ വിവാഹം.
Source link


