NEWS

ഉസ്ബക്കിസ്ഥാനിലെ കൊലപാതകം മതം മാറാൻ നിർബന്ധിച്ച് കൊടും പീഡനവും

ആലപ്പുഴ: ഉസ്ബക്കിസ്ഥാനിൽ ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ മെഡിക്കൽ വിദ്യാർത്ഥിനി സാവരിയ ബസന്തിനെ (22) മതം മാറാൻ തയ്യാറാകാത്തതിന് പ്രതി നിരന്തരം പീഡിപ്പിച്ചിരുന്നു. മൃതദേഹം ഏറ്റുവാങ്ങാനെത്തിയ ബന്ധു ജെനീഷിനോട് സാവരിയയുടെ സഹപാഠികളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പ്രതി മലപ്പുറം സ്വദേശി സദറുൽ ആനം അതിക്രൂരമായാണ് സാവരിയയെ മർദ്ദിച്ചത്. തല മുതൽ കാൽ വരെ ചതവുകളുണ്ട്. ഫോട്ടോ അന്വേഷണ ഉദ്യോഗസ്ഥ കാണിച്ചുതന്നതായി ബന്ധു പറഞ്ഞു. പെട്ടെന്നുണ്ടായ പ്രകോപനത്താൽ ലാപ്ടോപ്പ് കൊണ്ട് അടിച്ചെന്ന പ്രതിയുടെ വാദമാണ് പൊളിഞ്ഞത്. എത്ര മർദ്ദിച്ചാലും മതം മാറില്ലെന്ന് സാവരിയ കൂട്ടുകാരോട് പറഞ്ഞിരുന്നു.

തലയ്ക്കേറ്റ ശക്തമായ അടിയാണ് മരണകാരണം. വിശദ പോസ്റ്റുമോ‌ർട്ടം റിപ്പോർട്ട്​ 20 ദിവസം കഴിഞ്ഞേ ലഭിക്കുകയുള്ളൂ. പ്രതിയും സാവരിയയും ഉൾപ്പടെയുള്ള മെഡിക്കൽ വിദ്യാർത്ഥികൾ ഓരേ ഹോസ്റ്റലിന്റെ വിവിധ നിലകളിലായിരുന്നു താമസിച്ചുവന്നത്. സദറുൽ ആനം കോടതിയിൽ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. പാസ്പോർട്ടിന്റെ പകർപ്പടക്കം ഉസ്ബക്കിസ്ഥാൻ പൊലീസ് ആവശ്യപ്പെടുന്നതിനാൽ സഹപാഠികൾ മൊഴി നൽകുമോയെന്നതിൽ ബന്ധുക്കൾക്ക് ആശങ്കയുണ്ട്.

മെഡി. കോളേജിൽ

റീ പോസ്റ്റ്മോർട്ടം

ഇന്നലെ രാവിലെ നാട്ടിലെത്തിച്ച സാവരിയയുടെ മ‌ൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിൽ റീ പോസ്റ്റുമോർട്ടം നടത്തി. പ്രതി രക്ഷപ്പെടാൻ യാതൊരു പഴുതും ഉണ്ടാവരുതെന്ന് നിർബന്ധമുള്ളതിനാലാണ് ഇതു ചെയ്തതെന്ന് ബന്ധുക്കൾ പറഞ്ഞു. സാവരിയയുടെ പിതാവ് ബസന്തിന്റെ പരാതിയിൽ ഹരിപ്പാട് പൊലീസും കേസ് രജിസ്റ്റർ ചെയ്തു.

അവധിക്ക് വരേണ്ട

നാളിൽ ചേതനയറ്റ്

സാവരിയ അവധിക്ക് ഇന്നലെ നാട്ടിലെത്താനിരുന്നതാണ്. പക്ഷേ, ബന്ധുക്കൾക്ക് ഏറ്റുവാങ്ങേണ്ടിവന്നത് വിറങ്ങലിച്ച ശരീരം. വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭാ ഭവനത്തിൽ സംസ്കരിച്ചു. മിനിയാണ് മാതാവ്. എട്ടാം ക്ളാസ് വിദ്യാർത്ഥി സാവന്ത് സഹോദരൻ.


Source link
NEWS

Read News

Read News✅

Back to top button