NEWS

പ്രവാസികൾ ജാഗ്രതൈ! യുഎഇ പ്രഖ്യാപിച്ച ആ ‘പ്രത്യേക ഇളവ്’ അവസാനിക്കുന്നു; ഇനി നിയമനടപടി!


ദുബായ്∙ മേഖലയിലെ അടിയന്തര സാഹചര്യങ്ങളെത്തുടർന്നുണ്ടായ യാത്രാതടസ്സങ്ങളിൽ യുഎഇയിൽ കുടുങ്ങിപ്പോയ യാത്രക്കാർക്ക് അനുവദിച്ച 30 ദിവസത്തെ പ്രത്യേക ഇളവ് കാലാവധി ഇന്ന് (ജൂലൈ 9) അവസാനിക്കും.വ്യോമാതിർത്തി അടയ്ക്കലും വിമാന സർവീസുകൾ റദ്ദാക്കലും കാരണം നിശ്ചിത സമയത്ത് രാജ്യം വിടാൻ കഴിയാതെ പോയ സന്ദർശകർക്കും വീസ കാലാവധി കഴിഞ്ഞവർക്കുമായി യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) ജൂണിലാണ് ഈ താത്കാലിക ആശ്വാസ നടപടി പ്രഖ്യാപിച്ചത്. ഈ കാലയളവിൽ രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ സ്പോൺസർഷിപ്പിലേക്ക് മാറുകയോ മറ്റ് നിയമപരമായ മാർഗങ്ങളിലൂടെ വീസ പുതുക്കുകയോ ചെയ്യാനുള്ള അവസരമുണ്ടായിരുന്നു. അല്ലാത്തവർക്ക് യാതൊരുവിധ പിഴയും കൂടാതെ നേരിട്ട് രാജ്യം വിടാനും അനുമതി നൽകിയിരുന്നു. എന്നാൽ ഇന്ന് ഇളവ് കാലാവധി അവസാനിക്കുന്നതോടെ, ഇനിയും നടപടികൾ പൂർത്തിയാക്കാത്തവർ വീസാ കാലാവധി ലംഘിച്ചതിനുള്ള നിയമപരമായ പിഴയും തുടർനടപടികളും നേരിടേണ്ടി വരും.


Source link

Back to top button