NEWS

കനത്ത മഴയിൽ മാലിന്യമല ഇളകി കെട്ടിടം തകർന്നു; കുടുങ്ങിക്കിടക്കുന്നത് പതിനഞ്ചോളം പേർ


മുംബൈ ∙ പുണെ ജില്ലയിലെ പിംപ്രി ചിഞ്ച്‌വാഡിൽ കനത്ത മഴയെത്തുടർന്ന് വൻ മാലിന്യക്കൂമ്പാരം കെട്ടിടത്തിനു മുകളിലേക്ക് ഇടിഞ്ഞുവീണ് അപകടം. മൂന്ന് നിലകളുള്ള കെട്ടിടമാണ് തകർന്നത്. ഈ കെട്ടിടത്തിനുള്ളിൽ പതിനഞ്ചോളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. പിംപ്രി ചിഞ്ച്‌വാഡ് കോർപറേഷനു വേണ്ടി മാലിന്യ സംസ്കരണം നടത്തുന്ന സ്വകാര്യ കമ്പനിയുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസായി പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് തകർന്നത്. വൻതോതിൽ കുന്നുകൂട്ടിയിട്ടിരുന്ന പഴയ മാലിന്യക്കൂട്ടത്തിനു തൊട്ടടുത്താണ് ഈ കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. കനത്ത മഴയെത്തുടർന്ന് മാലിന്യക്കൂമ്പാരം ഇളകി കെട്ടിടത്തിനു മുകളിലേക്ക് പതിക്കുകയായിരുന്നുവെന്ന് പിംപ്രി ചിഞ്ച്‌വാഡ് മുൻസിപ്പൽ കോർപറേഷൻ കമ്മിഷണർ വിജയ് സൂര്യവൻഷി പറഞ്ഞു. 


Source link

Back to top button