NEWS
കരാറിന്റെ സൂക്ഷ്മാംശം മനസിലാക്കാതെ വാര്‍ത്ത വരാന്‍ പാടില്ലായിരുന്നു; പാർട്ടി പത്രത്തിനു തെറ്റുപറ്റിയെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം ∙ അദാനി – എംഎസ്‌സി ഓഹരിക്കൈമാറ്റ വിഷയത്തിൽ പാര്‍ട്ടി മുഖപത്രത്തെ വീണ്ടും തള്ളി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ജൂണ്‍ അഞ്ചിന് വാര്‍ത്ത നല്‍കിയതില്‍ പാര്‍ട്ടി മുഖപത്രത്തിനു തെറ്റുപറ്റി എന്നും വാര്‍ത്ത വരാന്‍ പാടില്ലായിരുന്നുവെന്നും ഗോവിന്ദന്‍ പറഞ്ഞു. കരാറിന്റെ സൂക്ഷ്മാംശം പൂര്‍ണമായിട്ട് മനസിലാക്കാതെ പത്രത്തില്‍ ഈ രീതിയിലുള്ള വാര്‍ത്ത വരുമ്പോള്‍ ഭാവിയില്‍ വരാനിടയുള്ള കാര്യം ഗൗരവപൂർവം പാര്‍ട്ടി മുഖപത്രം കാണേണ്ടിയിരുന്നു. അദാനിയുമായി യാതൊരു ഡീലും സിപിഎം ഉണ്ടാക്കിയിട്ടില്ലെന്നും ഗോവിന്ദൻ പറഞ്ഞു. ഓഹരി കൈമാറ്റം സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഇടതു സര്‍ക്കാരിനും സിപിഎമ്മിനും മുന്‍കൂട്ടി അറിയാമായിരുന്നുവെന്ന മുഖ്യമന്ത്രി വി.ഡി.സതീശന്റെ ആരോപണത്തിനു മറുപടി പറയുകയായിരുന്നു എം.വി.ഗോവിന്ദന്‍. ലോകത്തു തന്നെ ശ്രദ്ധിക്കപ്പെടുന്ന തുറമുഖമായി മാറിയപ്പോഴാണ് എംഎസ്‌സി പോലുള്ള ബഹുരാഷ്ട്ര കമ്പനികള്‍ അതു കൈക്കലാക്കാന്‍ ശ്രമം ആരംഭിച്ചത്. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഓഹരി കൈമാറുന്നതിനെയാണ് സിപിഎം എതിര്‍ക്കുന്നതെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
Source link


