NEWS

കണ്ണീരിലാഴ്ത്തി വയനാട്ടിലെ മണ്ണിടിച്ചിൽ; സുകുമാരക്കുറുപ്പിനെ തേടി വീണ്ടും പൊലീസ് – വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ


കനത്ത മഴയ്ക്കിടെ വയനാട് കള്ളാടിയിൽ തുരങ്കപാതയുടെ പദ്ധതി പ്രദേശത്തിനു സമീപം മണ്ണിടിഞ്ഞുണ്ടായ അപകടമാണ് ഇന്ന് കേരളത്തെ കണ്ണീരിലാഴ്ത്തിയ പ്രധാന സംഭവം. മണ്ണിനടിയിൽ കുടുങ്ങിയ ജീവനുകൾ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) എക്സ് അക്കൗണ്ട് അൺബ്ലോക്ക് ചെയ്യാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടതും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്തൊനീഷ്യൻ സന്ദർശനവും വാർത്തകളിൽ ഇടംപിടിച്ചു. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാൻ ഇറങ്ങിയ പാക്കിസ്ഥാന്റെ ശ്രമങ്ങളെ വിമർശിച്ച് യുഎസ് സെനറ്റർ റിക്ക് സ്കോട്ട് രംഗത്തുവന്നു. ദശാബ്ദങ്ങളായി കേരള പൊലീസിനെ കുഴക്കുന്ന സുകുമാരക്കുറുപ്പിനെ തേടി വീണ്ടും ക്രൈംബ്രാഞ്ച് ഇറങ്ങുന്നു എന്നതും എന്നതും ഇന്ന് വാർത്തയായി. ഇന്നത്തെ പ്രധാന വാർത്തകൾ വായിക്കാം1. കനത്ത മഴയ്ക്കിടെ വയനാട് കള്ളാടിയിൽ തുരങ്കപാതയുടെ പദ്ധതി പ്രദേശത്തിനു സമീപം മണ്ണിടിഞ്ഞ് 5 മരണം. തുരങ്ക പാതയ്ക്കായി നിർമിച്ച കോൺക്രീറ്റ് ഭിത്തിയും മണ്ണിടിച്ചിലിൽ തകർന്നു. മണ്ണിനടിയിൽ കുടുങ്ങിയ ഒൻപതുപേരെ ആശുപത്രിയിലേക്ക് മാറ്റി. 7 പേരെ കാണാനില്ല. ഇവർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്.4. അമേരിക്കയും ഇറാനും തമ്മിൽ നിലവിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചകളിൽ പാക്കിസ്ഥാൻ മധ്യസ്ഥത വഹിക്കുന്നതിനെതിരെ കടുത്ത വിമർശനവുമായി യുഎസ് സെനറ്റർ റിക്ക് സ്കോട്ട്. പാക്കിസ്ഥാന്റേത് ഇരട്ടത്താപ്പാണെന്ന് ആരോപിച്ച അദ്ദേഹം, രാജ്യം ഇരട്ട വേഷമാണ് കെട്ടുന്നതെന്നും കുറ്റപ്പെടുത്തി.


Source link

Back to top button