NEWS

മണ്ണ് മാറ്റണമെന്ന് കരാറുകാരെ നേരത്തേ അറിയിച്ചിരുന്നു; ഏഴുപേരെ കാണാതായെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം ∙ നിർമാണക്കമ്പനി തുരങ്കനിർമാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി വി.ഡി.സതീശൻ. മണ്ണ് മാറ്റണമെന്ന് കഴിഞ്ഞ മാസം 20ന് കലക്ടർ രേഖാമൂലം കരാറുകാരെ അറിയിച്ചിരുന്നു. ദുരന്തനിവാരണ അതോറിറ്റിയും ഇക്കാര്യം അറിയിച്ചു. പൊതുമരാമത്ത് മന്ത്രിയും യോഗം ചേർന്ന് മണ്ണ് മാറ്റാൻ നിർദേശം നൽകി. കരാറുകാർ അത് പാലിച്ചില്ല.കനത്ത മഴയാണ് സ്ഥലത്തു പെയ്തത്. രക്ഷാപ്രവർത്തനത്തിന് തടസ്സം ഉണ്ട്. ചെളിയുള്ള മണ്ണാണ്. 8 മണ്ണുമാന്തി യന്ത്രങ്ങൾ സ്ഥലത്തുണ്ട്. ആവശ്യമായ സേനയും സ്ഥലത്തുണ്ട്. എത്രയും വേഗം മണ്ണ് നീക്കം ചെയ്യും. ഏത് പദ്ധതി ചെയ്താലും ആവശ്യമായ സുരക്ഷ സ്വീകരിക്കണം. ദേശീയപാതയിലെ നിർമാണം സംബന്ധിച്ചും ആശങ്ക ഉണ്ടായിരുന്നു. ജില്ലാ കലക്ടർമാർ പ്രശ്നമുള്ള സ്ഥലങ്ങളിൽ നേരിട്ടെത്തി പരിശോധിച്ചു. ദേശീയപാതയുടെ കാര്യത്തിൽ ആവശ്യമായ സുരക്ഷ ഒരുക്കുന്നില്ലെന്ന പരാതി സർക്കാരിനുണ്ട്.


Source link

Back to top button