NEWS
‘ഞാൻ മോഹനൻ പിള്ളയല്ല’; നിർണായകമായി 98ലെ ഫോട്ടോ: കൊലക്കേസ് പ്രതി 39 വർഷത്തിനുശേഷം പിടിയിലായതിങ്ങനെ

കൊല്ലം ∙ സഹോദരീ ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കൊല്ലം വെളിയത്തുനിന്ന് ഒളിവിൽ പോയ പ്രതി മോഹനൻപിള്ളയെ കുടുക്കിയത് ശ്രമകരമായ ചോദ്യം ചെയ്യലിനൊടുവിലെന്നു പൊലീസ്. താൻ മോഹനൻപിള്ള അല്ലെന്നും കോട്ടയം കല്ലറ സ്വദേശി കേശവന്റെ മകൻ രാജനാണെന്നുമുള്ള ഉറച്ച നിലപാടിൽ പ്രതി നിന്നു. തുടർന്നു കല്ലറ പൊലീസിന്റെ സാന്നിധ്യത്തിൽ പൂയപ്പള്ളി പൊലീസ് കാര്യങ്ങൾ ചോദിച്ചു.മുത്തച്ഛനെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷിച്ചു. പുതിയ റൂറൽ പൊലീസ് മേധാവി ചുമതല ഏറ്റതോടെ അന്വേഷണം അവസാനിപ്പിച്ച കേസുകൾ അന്വേഷിക്കണമെന്ന നിർദേശം ഉണ്ടായിരുന്നു. ഇതിനിടെയാണ് പ്രതിയെന്നു സംശയിക്കുന്ന മോഹനൻ പിള്ളയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കണ്ടതായി പൊലീസിനു വിവരം ലഭിച്ചത്. എന്നാൽ ഇയാൾ മോഹനൻപിള്ള തന്നെയാണോ എന്നുള്ള കാര്യം ഉറപ്പില്ലായിരുന്നു. ∙ കൊലപാതകം നടന്നത് ഇങ്ങനെ
Source link


